കൗമുദി ടി വിയിലെ 'അളിയൻസ്' എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സൗമ്യ ഭാഗ്യൻ പിള്ള. ആലപ്പുഴക്കാരി സൗമ്യ അഭിനേത്രി എന്നതിലുപരി നല്ലൊരു ഡാൻസർ കൂടിയാണ്. താരത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ.
വീട്ടിലേക്കും സ്‌കൂളിലേക്കും അമ്പലത്തിലേക്കും വായനശാലയിലേക്കുമൊക്കെ അവതാരകയായ എലീനയേയും കൂട്ടി സൗമ്യ പോകുന്നുണ്ട്. കുടുംബാംഗങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അലപ്പുഴയുടെ ഭംഗിയും പരിപാടിയിൽ കാണിക്കുന്നുണ്ട്.
ഡാൻസിനെക്കുറിച്ചും നടി വ്യക്തമാക്കി. 'മൂന്ന് വയസുമുതൽ ഡാൻസ് പഠിച്ചുതുടങ്ങി. നാല് വയസിൽ അരങ്ങേറ്റമായിരുന്നു. അന്നുതൊട്ടേ സൗമ്യ ഭാഗ്യൻപിള്ള ആൻഡ് പാർട്ടിയെന്ന് പറഞ്ഞ് പരിപാടിക്ക് പോകുമായിരുന്നു. അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു. സാമ്പത്തികമൊക്കെ ഡൗൺ ആയിരുന്നു.
ജീവിക്കണമെങ്കിൽ പ്രോഗ്രാമിന് പോകണം. ഇവിടങ്ങളിലൊക്കെ കുറേ ക്ലബുകളുണ്ട്. അവിടെയൊക്കെ ഡാൻസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എല്ലായിടത്തും എനിക്കായിരിക്കും ഫസ്റ്റ്. കുഞ്ഞു കുഞ്ഞു ക്യാഷ് പ്രൈസുകളൊക്കെയായിരിക്കും ഉണ്ടാകുക. ഫസ്റ്റ് വാങ്ങിക്കുകയെന്നത് നമ്മുടെ ആവശ്യമായിരുന്നു. ആ സമയത്തൊക്കെ അമ്മച്ചി ആരോടെങ്കിലുമൊക്കെ ക്യാഷ് കടം വാങ്ങുന്നത് അവൾക്ക് നാളെയൊരു മത്സരമുണ്ടെന്നൊക്കെ പറഞ്ഞായിരിക്കും. ഇന്നത്തെപ്പോലെ അല്ല, എനിക്ക് ഭരതനാട്യം ഡ്രസ് തയ്‌പിക്കാൻ അമ്മച്ചി കമ്മൽ വിറ്റിട്ടുണ്ട്. ഇന്ന് ചിലപ്പോൾ ഇഷ്ടത്തിന് നമ്മൾ തയ്‌പിക്കും. അന്ന് ഒരെണ്ണം കിട്ടുകയെന്ന് പറഞ്ഞാൽ വല്യ കാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |