SignIn
Kerala Kaumudi Online
Friday, 22 May 2026 1.46 PM IST

ആദ്യത്തെ കാമുകി ഞാനായിരുന്നു, അമ്മ യോഗത്തിൽ വരുമ്പോൾ ഞാൻ കണ്ടില്ലെങ്കിൽ ദിലീപ് ഇങ്ങോട്ട് വന്നുതട്ടി സുഖമാണോയെന്ന് ചോദിക്കും: നടി ഗീത

geetha-vijayan-dileep

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ആരോപണ വിധേയൻ മാത്രമാണെന്ന് നടി ഗീതാ വിജയൻ. ഇരയോട് സഹതാപമുണ്ടെന്നും ഇനി ഇങ്ങനെയൊന്നും ആർക്കും നടക്കാതിരിക്കട്ടെയെന്നും ഗീത പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

ഗീത വിജയന്റെ വാക്കുകൾ-

'ദിലീപുമായി എനിക്ക് വലിയ ബന്ധമില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം ഒരുമിച്ച് ചെയ്തു. ആ സിനിമയിൽ ആദ്യത്തെ കാമുകി ഞാനായിരുന്നു. പിന്നെ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അപ്പോൾ ഹലോ, ഹായ് പറയും. പിന്നെ അമ്മ യോഗത്തിന് വരുമ്പോൾ ഞാൻ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് തട്ടി ഹായ് ഗീതാ സുഖം തന്നെ അല്ലേ എന്ന് ചോദിക്കും. ദിലീപുമായി ഇത്രയുമാണ് എനിക്കുളള അടുപ്പം. എനിക്ക് അറിയുന്ന ദിലീപ് ഇതാണ്. പക്ഷേ പലതും പറഞ്ഞ് കേൾക്കുന്നുണ്ട്.

ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് സത്യമായും അറിയില്ല. കാരണം അവർ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമോ.. അറിയില്ല. സേഫ് സോണിൽ നിൽക്കാനല്ല ഇത് പറയുന്നത്. എനിക്ക് അറിയില്ല.

ഇനി ഇങ്ങനെയൊന്നും ആർക്കും നടക്കാതിരിക്കട്ടെ. അത് ശരിയല്ല. ആ കുട്ടി പറയുന്നത് പോലെയാണ് സംഭവിച്ചിരിക്കുന്നത് എങ്കിൽ അത് വളരെ വേദനിപ്പിക്കുന്നതാണ്. ദിലീപ് ആരോപണ വിധേയൻ മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ലല്ലോ. ഒരു വശത്ത് നോക്കുമ്പോൾ ഇരയോട് സഹതാപമുണ്ട്. എന്നാൽ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല'.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTRESS GEETHA, DILEEP, ACTRESS CASE, GEETHA VIJAYAN ABOUT DILEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY