കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. തമിഴ് നടി ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക.
എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിക്കുന്നു.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഗാനങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.'ദേവദൂതർ പാടി' എന്ന ഗാനം വലിയ ഓളമാണ് സൃഷ്ടിച്ചത്. ഗാനരംഗത്തിൽ പുതുമയുള്ള ഡാൻസ് പ്രകടനമാണ് കുഞ്ചാക്കോ ബോബൻ കാഴ്‌ചവച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചാക്കോച്ചന്റെ വെെറൽ ഡാൻസ് ആവർത്തിക്കുകയാണ് പ്രേക്ഷകരുടെ ഇഷ്‌ടതാരം ധ്യാൻ ശ്രീനിവാസൻ. തങ്ങളുടെ ഇഷ്ടതാരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |