തിരുവനന്തപുരം : രാജ്യത്തെ ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പോലും വിറ്റഴിച്ച് വിറ്റഴിച്ച് ഇപ്പോൾ സ്വന്തമായി വിമാനമില്ലാത്ത ലോകത്തിലെ ഏക രാജ്യമായി മോദി ഇന്ത്യയെ മാറ്റിയെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കുന്നൻപാറയിൽ സുലോചനകുമാർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിലെ കുഴിയെണ്ണി കണക്കുപറഞ്ഞ് പരസ്പരം മത്സരിക്കുന്ന കേന്ദ്ര സംസ്ഥാന മന്ത്രിമാർ ജനങ്ങൾക്ക് ശാപമാണെന്നും എം.പി പറഞ്ഞു.മണ്ഡലം പ്രസിഡന്റ് എ.ജി. നൂറുദീൻ അദ്ധ്യക്ഷത വഹിച്ചു. വി.മോഹനൻതമ്പി, വേട്ടമുക്ക് മധു,എസ്.സോമശേഖരൻ നായർ,സി.ആർ. തങ്കച്ചൻ,കുണ്ടമൺകടവ് രാജപ്പൻ, അഡ്വ.വി.രാംകുമാർ, കുരുവിക്കാട് ശശി, വി. അനിൽകുമാർ, കുന്നൻപാറ വിജയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |