SignIn
Kerala Kaumudi Online
Thursday, 25 April 2024 4.06 AM IST

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ഭർത്താവുമായി പ്രശ്നങ്ങളുണ്ടോ, വിവാഹമോചന വാർത്തയിൽ സത്യമുണ്ടോ? പ്രതികരണവുമായി നടി അനുശ്രീ

anusree

സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അനുശ്രീ. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ നടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് നടി ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുട്ടിയുടെ നൂലുകെട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചടങ്ങിൽ അനുശ്രീയുടെ ഭർത്താവ് വിഷ്ണുവിന്റെ അസാന്നിദ്ധ്യമായിരുന്നു ആരാധകർ ശ്രദ്ധിച്ചത്.

ഇതിനുപിന്നാലെ നടിയുടെ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടെന്നും വിവാഹ മോചിതയാകാൻ പോകുകയാണെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് അനുശ്രീയിപ്പോൾ.


'പ്രസവത്തിനായി എന്നെ വീട്ടിൽ വിളിച്ചുകൊണ്ടുവന്നു. ഡെലിവറി വരെ വിഷ്ണുവും എന്റെ വീട്ടിൽ താമസിച്ചു. ഡെലിവറി നടന്ന വീട്ടിൽ ഭർത്താവ് നിൽക്കുന്നത് ശരിയല്ലാന്ന് പറഞ്ഞാണ് പോയത്. പിന്നെ ഞങ്ങളുടെ ഫോൺ സംഭാഷണം കുറഞ്ഞു. ഡെലിവറി കഴിഞ്ഞപ്പോൾ 24 മണിക്കൂറും വിളിച്ച് സംസാരിക്കാനുള്ള മൂഡിലായിരുന്നില്ല ഞാൻ. എന്റെ ഉറക്കമില്ലായ്മ, മൂഡ് സ്വിങ്സും തുടങ്ങി പോസ്റ്റ്പാർട്ടത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. വിഷ്ണു വിളിക്കുമ്പോൾ കൊച്ചിനെ കാണാനാണെന്ന് കരുതി കൊച്ചിനെ കാണിച്ച് കട്ട് ചെയ്യുമായിരുന്നു.

നൂല് കെട്ട് ആയപ്പോൾ നിന്റെ അമ്മ എന്നെ വിളിക്കുകയാണെങ്കിൽ വരാമെന്ന് വിഷ്ണു പറഞ്ഞു. ഞാൻ പറഞ്ഞു അമ്മ വിളിക്കത്തില്ലെന്ന്. പിന്നെ അന്ന് അവന് വർക്കുണ്ടായിരുന്നു. ഇപ്പോഴും ഞങ്ങൾ രണ്ടുപേരും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

ഡിവോഴ്സിനെക്കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് മോശമായ കമന്റുകൾ വന്നു. അതിനുശേഷം വിഷ്ണു വിളിച്ച് നീ എന്ത് മണ്ടത്തരമാ കാണിച്ചത്, എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറഞ്ഞൂടേന്നൊക്കെ പറഞ്ഞു. ആ പോസ്റ്റ് പിന്നെ ഡിലീറ്റ് ചെയ്തു. വിഷ്ണുവുമായി ചിലപ്പോൾ അടുക്കാം, ചിലപ്പോൾ അകലാമെന്നും അത് തങ്ങളുടെ തീരുമാനം പോലെയിരിക്കുമെന്നും നടി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS ANUSREE, VISHNU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.