മലപ്പുറം: ദേശീയപാത വികസനത്തിനായി തലപ്പാറ വി കെ പടിയിൽ മരംമുറിച്ചതിന് പിന്നാലെ നൂറ് കണക്കിന് പക്ഷികൾ ചത്തൊടുങ്ങിയ സംഭവത്തിൽ കരാറുകാർക്കെതിരെ വനംവകുപ്പ് കേസെടുക്കുമെന്ന് റിപ്പോർട്ട്. മരംമുറിക്കലിൽ ഷെഡ്യൂൾ നാലിൽപ്പെട്ട അൻപതോളം നീർക്കാക്കൾ ചത്തെന്നും പ്രാഥമിക നിഗമനം.
മരത്തിലെ കൂടുകളിലുണ്ടായിരുന്ന മുട്ടകൾ വിരിഞ്ഞതിന് ശേഷം മാത്രമേ മരം മുറിക്കാൻ പാടുള്ളൂ എന്ന വനംവകുപ്പിന്റെ കർശന നിർദേശമാണ് ലംഘിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |