റാഞ്ചി : ഝാർഖണ്ഡിൽ ഗോത്രവർഗ, ദളിത് പെൺകുട്ടികളെ ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ നിന്നും സംഘങ്ങൾ വരുന്നതായി ബിജെപി എംപി നിഷികാന്ത് ദുബെ. ഝാർഖണ്ഡിലെ ദുംകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബി ജെ പി എം പിയുടെ വെളിപ്പെടുത്തൽ. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ നിഷ്‌ക്രിയമാണെന്നും ദുബെ ആരോപിച്ചു.
'പ്രായപൂർത്തിയാകാത്ത ദളിത്, ഗോത്രവർഗ പെൺകുട്ടികളെ ബംഗ്ലാദേശി മുസ്ലീം ആൺകുട്ടികൾ ചൂഷണം ചെയ്യുന്ന 'ഗ്രൂമിംഗ് സംഘങ്ങൾ' ജാർഖണ്ഡിൽ സജീവമാണ്. അതേസമയം, സോറൻ സർക്കാർ ഗാഢനിദ്രയിലാണ്,' ദുബെ ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ദുംകയിൽ 14 വയസുള്ള ആദിവാസി പെൺകുട്ടിയെ മരത്തിൽ തൂങ്ങിയ
നിലയിൽ കണ്ടെത്തിയത്. അർമാൻ അൻസാരി എന്ന യുവാവാണ് കേസിൽ അറസ്റ്റിലായത്. അമ്മായിയോടൊപ്പം ദുംകയിൽ താമസിച്ചിരുന്ന പെൺകുട്ടി അൻസാരിയുമായി ഇഷ്ടത്തിലാവുകയും എന്നാൽ വിവാഹം കഴിക്കാൻ യുവാവിനോട് ആവശ്യപ്പെട്ടപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെൺകുട്ടി ഗർഭിണിയായിരുന്നു എന്നും ബന്ധുക്കൾ സൂചിപ്പിക്കുന്നു. ഇതും അന്വേഷിക്കണമെന്ന് ബി ജെ പി എം പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |