മാവേലിക്കര: കഥകളി ആസ്വാദക സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓണോത്സവ് 2022ന്റെ ഭാഗമായി നടന്ന ഓണക്കൂട്ടം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആസ്വാദക സംഘം പ്രസിഡന്റ് ജെ.ഗോപകുമാർ അധ്യക്ഷനായി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഓണസന്ദേശം നൽകി. ആലപ്പുഴ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. ആർ.ആർ.സി വർമ്മ, റ്റി.രാധാകൃഷ്ണപിള്ള, കെ.ഗോപിനാഥ് എന്നിവർ സംസാരിച്ചു.
മലയാളം സർവ്വകലാശാലയിൽ നിന്ന് ഡി.ലിറ്റ് ലഭിച്ച കഥകളി ആചാര്യൻ ഡോ.സദനം കൃഷ്ണൻകുട്ടി കലാ സാഗർ അവാർഡ് നേടിയ മേള വിദ്വാൻ കലാഭാരതി ഉണ്ണികൃഷ്ണൻ, ചുട്ടി കലാകാരൻ ചിങ്ങോലി പുരുഷോത്തമൻ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |