ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിച്ചു. പാലക്കാടും ഗോവയിലും ചിത്രീകരണം ഉണ്ടാവും. ക്രിസ്‌മസ് റിലീസായി പ്ലാൻ ചെയ്തിരുന്ന ചിത്രത്തിന്റെ റിലീസ് അടുത്ത വർഷത്തേക്ക് മാറ്റി. അഞ്ജന ജയപ്രകാശ് ആണ് നായിക. ഇന്നസെന്റ്, മുകേഷ്, വിനീത് എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. നവംബർ അവസാനവാരം ചിത്രീകരണം പൂർത്തിയാവും. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ഫുൾമൂൺ സിനിമയ്ക്കുവേണ്ടി സേതു മണ്ണാർക്കാട് ആണ് നിർമ്മാണം. അഖിലിന്റെ ഇരട്ട സഹോദരനായ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. മികച്ച വിജയം നേടിയ ചിത്രത്തിൽ സുരേഷ്‌ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |