ശ്രീനാഥ് ഭാസി നായകനാവുന്ന ജേർണി എന്ന ചിത്രം സഞ്ജിത് ചന്ദ്രസേനൻ കഥ എഴുതി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.ത്രയം',നമുക്ക് കോടതിയിൽ കാണാം' എന്നീ ചിത്രങ്ങൾക്കുശേഷം സഞ്ജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേർണി.
മോഷ പറ , കിഷ്കിന്ധ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സഞ്ജിത് ചന്ദ്രസേനൻ, മാത്യു പ്രസാദ്, സാഗർ ദാസ് എന്നിവർ ചേർന്നാണ് നിർമ്മാണം. റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനേഷ് ആനന്ദ്, സാം സിബിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നായിക പുതുമുഖമായിരിക്കും.
രാഹുൽ സുബ്രമണ്യൻ സംഗീതം ഒരുക്കുന്നു. മാത്യു പ്രസാദ് ഛായാഗ്രഹണവും സാഗർ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ.ഓൺലൈൻ പി .ആർ .ഡി എം, ഡിസൈൻ മാ മിജോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |