തൃശ്ശൂർ: രാജ്യം ഭരിക്കുന്നത് വിഭജനം മുന്നോട്ടുവയ്ക്കുന്ന സർക്കാരാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കേരളം മുന്നോട്ടുവയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണെന്നും രാഹുൽ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്കിടെ തൃശൂരിൽ നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേരളം വിശ്വസിക്കുന്നത് ലാളിത്യത്തിലാണ്. ക്രോധത്തിലല്ല. എന്നാൽ രാജ്യം ഭരിക്കുന്നത് വിഭജനം മുന്നോട്ടുവയ്ക്കുന്ന സർക്കാരാണെന്ന് രാഹുൽ ആരോപിച്ചു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്‌ഡുകൾക്ക് പിന്നാലെ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
ബി.ജെ.പി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. വിദ്വേഷത്തിന്റെ ഇന്ത്യയും കേരളവുമല്ല കോൺഗ്രസിന്റെ മനസിലുള്ളതെന്നും രാഹുൽ പറഞ്ഞു. എട്ടുവർഷം കൊണ്ട് മോദി ഉണ്ടാക്കിയ തൊഴിലില്ലായ്മയും വിലക്കയറ്റവും കോൺഗ്രസ് ഉണ്ടാക്കിയിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പോക്കറ്റിൽ നിന്ന് ചോരുന്ന പണം ചെല്ലുന്നത് രണ്ടുമൂന്ന് കോർപ്പറേറ്റുകളിലേക്കാണ്. സാധാരണക്കാർക്കായി കേന്ദ്രസർക്കാർ ബാക്കി വച്ചത് ജി.എസ്.ടി, നോട്ട് നിരോധനം പോലെയുള്ളവയാണെന്നും രാഹുൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |