SignIn
Kerala Kaumudi Online
Saturday, 27 April 2024 4.05 AM IST

എന്തുകിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്, ഇതിലൂടെ അവർക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ; വിമർശനങ്ങളോട് പ്രതികരിച്ച് ഭാവന

bhavana

ദിവസങ്ങൾക്ക് മുമ്പാണ് നടി ഭാവനയ്ക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചത്. നടി വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഭാവന ധരിച്ച വസ്ത്രത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.


പാന്റും വെളുത്ത ടോപ്പും ധരിച്ചായിരുന്നു ഭാവന വിസ സ്വീകരിക്കാനെത്തിയത്. ശരീരത്തിന്റെ നിറത്തിലുള്ള സ്ലിപ്പായിരുന്നു നടി ഇതിന്റെ അടിയിൽ ധരിച്ചത്. കൈ ഉയർത്തിയപ്പോൾ അത് കാണികയും ചെയ്തു. ഇതോടെ ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു വിമർശനമുയർന്നത്. അത്തരത്തിലുള്ള വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഭാവനയിപ്പോൾ.

അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. ഇത് നിരവധി ആളുകൾ ഉപയോഗിക്കുന്നതുമാണ്. അല്ലാതെ ടോപ്പ് മാത്രം ധരിച്ച് പുറത്തുപോകുന്നയാളല്ല താൻ. എന്തുകിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ഇതിലൂടെ അവർക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ, തനിക്ക് അവരോട് ഒന്നും പറയാനില്ല.- ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാവന പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS BHAVANA, CYBER ATTACK, GOLDEN VISA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.