SignIn
Kerala Kaumudi Online
Thursday, 19 September 2024 5.10 AM IST

തിരുവനന്തപുരത്തെ വീട്ടമ്മമാർ അടുത്ത മാസം മുതൽ കൂടുതൽ പാചകം ചെയ്യും കുറഞ്ഞ നിരക്കിൽ, 10000 പേർക്ക് ആദ്യഘട്ടത്തിൽ കണക്ഷൻ

Increase Font Size Decrease Font Size Print Page
cooking

തിരുവനന്തപുരം: എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ഒക്ടോബർ ആദ്യവാരം ആരംഭിക്കും. ഇതിനുവേണ്ടി ഗ്യാസ് സംഭരിക്കുന്ന കൊച്ചുവേളിയിലെ പ്ളാന്റിന്റെ ജോലികൾ പൂർത്തിയായി. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗ്യാസ് നിറയ്‌ക്കുന്ന ജോലിയാണ് നടക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഫാക്ടറീസ് വകുപ്പിന്റെ ഒരു അനുമതിയും കൂടി ലഭിക്കാനുണ്ട്. അതുകൂടി ലഭിച്ചു കഴിഞ്ഞാൽ പ്രവർത്തനം തുടങ്ങാനാകും. പൈപ്പ് നാച്ചുറൽ ഗ്യാസാണ് (പി.എൻ.ജി) പൈപ്പ് കണക‌്ഷനിലൂടെ വീടുകളിലെത്തുന്നത്. ആദ്യഘട്ടത്തിൽ വെട്ടുകാട്, ശംഖുംമുഖം തുടങ്ങിയ തീരദേശ വാർഡുകളിലാണ് കണക്‌ഷൻ നൽകുന്നത്.

ആദ്യഘട്ടം 10000 പേർക്ക്

ആദ്യഘട്ടത്തിൽ 10000 പേർക്ക് നഗരത്തിൽ ഗ്യാസ് കണക്‌ഷൻ നൽകും. ഒക്ടോബർ ഒന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ അളവിൽ ഗ്യാസ് വീടുകളിൽ നൽകും. തുടർന്ന് കമ്പനി ഉദ്യോഗസ്ഥർ വീടുകളിലെത്തി ഉപയോഗിക്കുന്നതിനെക്കുറിച്ച് വീട്ടുകാർക്ക് പറഞ്ഞുകൊടുക്കും. വീട്ടുകളിൽ സ്ഥാപിച്ചിരിക്കുന്ന മീറ്റർ വഴി എത്ര അളവ് ഗ്യാസ് ഉപയോഗിച്ചെന്ന് അറിയാൻ സാധിക്കും. ക്യുബിക്ക് മീറ്ററിലാണ് ഗ്യാസ് അളക്കുന്നത്. ഒരു ക്യുബിക്ക് മീറ്ററിന് പരമാവധി 58 രൂപ വരെ ഈടാക്കും. ഈ തുക സാധാരണ എൽ.പി.ജി ഗ്യാസിനേക്കാൾ കുറവാണ്.

രണ്ടാംഘട്ടം ആറ് വാർഡുകളിൽ

പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ആറ് വാർഡുകളിൽ കൂടി കണക്‌ഷൻ നൽകും. ചാക്ക, പാൽക്കുളങ്ങര, പെരുന്താന്നി, ശ്രീകണ്ഠേശ്വരം, കമലേശ്വരം, മുട്ടത്തറ വാർഡുകളിൽകൂടി കണക്‌ഷനുകൾ നൽകും. നിലവിൽ ഈ വാർഡുകളിൽ കണക്‌ഷനെടുക്കുന്നതിനുള്ള സർവേ നടക്കുകയാണ്.

രജിസ്ട്രേഷൻ

 8848227834 എന്ന നമ്പരിൽ ബന്ധപ്പെടുക.

 അധികൃതർ കൊണ്ടുവരുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചുനൽകണം. വോട്ടേഴ്സ്

ഐ.ഡി കാർഡ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖ എന്നിവ നൽകണം

 ഫോം പൂരിപ്പിച്ചശേഷം അധികൃതർ മൊബൈൽ ആപ്ളിക്കേഷനിൽ രേഖപ്പെടുത്തും. തുടർന്ന് ഉപഭോക്താക്കൾ

നൽകിയ ഫോൺ നമ്പരിൽ ഒ.ടി.പി നമ്പർ ലഭിക്കും. അത് അധികൃതരോട് പറഞ്ഞ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.

 അടുത്ത ദിവസങ്ങളിൽ അവർ വീട്ടിലെത്തി പൈപ്പും കണക്‌ഷനും സ്ഥാപിക്കും. പരാതികൾക്കും

അന്വേഷണത്തിനും വേണ്ടിയുള്ള മൊബൈൽ നമ്പരും മറ്റ് വിവരങ്ങളടങ്ങിയ ബുക്ക്ലെറ്റും കൈമാറും.

 ഗ്യാസ് സ‌പ്ലൈ ചെയ്യുന്ന സമയത്ത് വീടുകളിൽ ഗ്യാസ് എത്തും. രജിസ്ട്രേഷനും മറ്റുമുള്ള

തുക തവണകളായി അടയ്‌ക്കാനുള്ള സൗകര്യവും കമ്പനി നൽകും.

 ആദ്യമായി കണക്‌ഷനെടുക്കുന്നവർ 6000 രൂപ കമ്പനിക്ക് നൽകണം. പൈപ്പ്,

മീറ്റർ സ്ഥാപിക്കുന്നത് സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവയിലേക്കാണ് ഈ തുക.

 എല്ലാ മാസവും ആദ്യവാരം ഉപയോഗിക്കുന്നതിനനുസരിച്ച് ബില്ല് ഫോണിൽ

മെസേജായും പോസ്റ്റലായും ലഭിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CITYGAS, PIPE LANE GAS CONNECTION, TRIVANDRUM, CITY GAS REGISTRATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.