SignIn
Kerala Kaumudi Online
Sunday, 04 December 2022 2.05 PM IST

ഏജൻസി ഒഫ് ദി ഇയർ പുരസ്‌കാരം മൈത്രി അഡ്വർടൈസിംഗ് വർക്‌സി​ന്

maithri
ഏജൻസി ഒഫ് ദി ഇയർ പുരസ്കാരം നേടി​യ മൈത്രി അഡ്വർടൈസിംഗ് വർക്‌സ് ടീം

കൊച്ചി: എക്സ്ചേഞ്ച് 4 മീഡിയയുടെ സൗത്ത് ഇന്ത്യൻ മാർക്കറ്റിംഗ് അവാർഡിൽ ഏജൻസി
ഒഫ് ദി ഇയർ പുരസ്‌കാരം മൈത്രി അഡ്വർടൈസിംഗ് വർക്‌സിന് ലഭിച്ചു. രാജ്യാന്തര കമ്പനികളുമായി മത്സരിച്ച് നാല് സ്വർണവും ഒരു വെള്ളിയും നേടിയാണ്
മൈത്രി ഒന്നാമതായത്.
ആന്തോളജി പരസ്യ സീരീസിന് 'സീരീസ് ബ്രാൻഡഡ് മീഡിയ കണ്ടന്റ്' ഇനത്തിലും ബിഗ്ബോസ് മലയാളം സീസൺ 4 ന്റെ മോഹൻലാൽ അഭിനയിച്ച പ്രചരണ ചി
ത്രത്തിലൂടെ ടെലിവിഷന്റെ മികച്ച ഉപയോഗത്തിനുമാണ് ആദ്യ രണ്ട് സ്വർണമെഡലുകൾ ലഭി
ച്ചത്.
വനിത ശിശുക്ഷേമ വകുപ്പിന് വേണ്ടി​ ഒരുക്കിയ ' ഇനി​ വേണ്ട വിട്ടുവീഴ്ച' എന്ന ക്യാമ്പയിൻ
മൂന്നാമത്തെ സ്വർണം നേടി. ആര്യ ദയാൽ, സയനോര, ഇന്ദുലേഖ വാര്യർ എന്നിവർ അവതരിപ്പിച്ച
രണ്ട് സംഗീത വീഡിയോകൾ, സംവിധായകൻ ബേസിൽ ജോസഫ് ഭാഗമായ ഡിജിറ്റൽ വീഡിയോകൾ,
വിവിധ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെ ഉപയോഗിച്ച് ചെയ്ത വീഡിയോകൾ, പോസ്റ്ററുകൾ
എന്നിവയിലൂടെ ഡിജിറ്റൽ - സോഷ്യൽ മീഡിയകളുടെ ഫലപ്രദമായ ഉപയോഗമാണ് പുരസ്
കാരത്തിന് മൈത്രിയെ അർഹമാക്കിയത്.
നാലാമത്തെ ഗോൾഡൻ അവാർഡ് നെറ്റ്ഫ്ളിക്സിന്റെ ക്രിസ്മസ് റിലീസായിരുന്ന 'മിന്നൽ മുരളി'ക്ക്
വേണ്ടി​യുള്ള പ്രമോഷൻ നേടി. സൂപ്പർഹീറോ കോമിക്സ് സീരീസിലൂടെയുള്ള പ്രിന്റ് കാമ്പയിനാണ്
അവാർഡിന് പരിഗണിച്ചത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റിന് വേണ്ടി തയ്യാറാക്കിയ,
വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ള ഹോർഡിംഗി​നാണ് വെള്ളി മെഡൽ.
ആഗോള നിലവാരത്തിൽ പരസ്യങ്ങളും കാമ്പയിനുകളും ചെയ്യാൻ വൻ നഗരങ്ങളിൽ ജീവിക്കേ
ണ്ടതില്ല. കേരളത്തിലെ സൗകര്യങ്ങൾ അതിന് ധാരാളമാണെന്നതിന്റെ തെളിവാണ് മൈത്രി
യുടെ വിജയം. രാജ്യാന്തര കമ്പനികളുടെ വിശ്വാസം പിടിച്ചുപറ്റാൻ സാധിച്ചത് അതിന് ഉ
ദാഹരണമാണെന്ന് മൈത്രി സി.ഒ.ഒ. ജയകുമാർ പറഞ്ഞു.
പരസ്യദാതാക്കൾ തരുന്ന സ്വാതന്ത്ര്യവും വിശ്വാസവുമാണ് വ്യത്യസ്തമായി ചി
ന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്നും പുതുമകളെ സ്വാഗതം ചെയ്യാനുള്ള അവരുടെ ധൈര്യമാണ് ത
ങ്ങളുടെ ഊർജമെന്നും മൈത്രി ഡയറക്ടർ - ഐഡിയേഷൻ
വേണുഗോപാൽ രാമചന്ദ്രൻ നായർ പറഞ്ഞു.
വേറിട്ട രീതിയിൽ ചിന്തിക്കുന്ന യുവത്വമാണ് മൈത്രിയുടെ ക്രിയേറ്റീവ് ടീമിന്റെ ശക്തിയെന്ന്മൈത്രിയുടെ ഗ്രൂപ്പ് ക്രിയേറ്റിവ് ഡയറക്ടർ ഫ്രാൻസിസ് തോമസ് പറഞ്ഞു.

ഇന്റർനാഷണൽ ക്ലൈന്റുകൾ റീജിയണൽ ഏജൻസികളുടെ ശക്തി
മനസിലാക്കി മുന്നോട്ട് വരാൻ തുടങ്ങിയെന്നും കേരളത്തിലെ ക്രിയേറ്റിവ് മിടുക്കർ
ക്ക് ആഗോളനിലവാരത്തിലുള്ള കാമ്പയിനുകൾ ഒരുക്കാനുള്ള വാതിൽ തുറക്കുകയാണെന്നും മൈത്രിയുടെ ഡയറക്ടർ( ഓപ്പറേഷൻസ്)രാജു മേനോൻ പറഞ്ഞു. കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കൂടിയാണ് രാജു മേനോൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.