ന്യൂഡൽഹി: ഇസ്രത്ത് ജഹാൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും ഗുജറാത്ത് കേഡർ ഐ.പി.എസുകാരനുമായ സതീഷ് ചന്ദ്രവർമ്മയെ പിരിച്ചുവിട്ട നടപടി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. നടപടി സ്റ്റേ ചെയ്യാതിരുന്ന ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ കോടതിക്ക് താത്പര്യമില്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ്,ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹർജികൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശവും നൽകി.