പത്തനംതിട്ട : റവന്യു ജില്ലാ സ്‌കൂൾ ഗെയിംസ് മത്സരങ്ങൾ 7ന് കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാഭായി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, ഇ.എം.എസ് സ്റ്റേഡിയം കൊടുമൺ, കാതോലിക്കേറ്റ് കോളേജ്, മാർത്തോമ സ്‌കൂൾ പത്തനംതിട്ട എന്നിവിടങ്ങളിൽ വിവിധ മത്സരങ്ങൾ നടക്കുമെന്ന് സെക്രട്ടറി സനൽകുമാർ.ജി അറിയിച്ചു.