ചിറ്റൂർ: തുഞ്ചൻ ഗുരു മഠത്തിൽ ഭാഷ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന പവിത്ര സന്നിധിയിൽ വിജയദശമി നാളിൽ ആയിരത്തിലേറേ കുരുന്നുകൾ ഹരിശ്രീ കുറിച്ചു. ആചാര്യൻ ഉപയോഗിച്ചിരുന്ന എഴുത്താണി, സാളഗ്രാമം, ഗണപതി വിഗ്രഹം, വല്ക്കലം, പാദുകം, യോഗദണ്ഡ്, താളിയോല ഗ്രന്ഥങ്ങൾ എന്നിവയിൽ പൂജ നടത്തി തൃമധുരം നിവേദിച്ചു. പൂജാരി നാരായണദാസ് കുരുന്നുകൾക്ക് തൃമധുരം നൽകി. പ്രൊഫ. ചന്ദ്രശേഖരപിള്ള, എം.ശിവകുമാർ, എം.എസ്.ദേവദാസ്, കെ.സോമനാഥൻ, എൻ,ഹരിന്ദ്രൻ, കെ.ഗോകുൽകൃഷ്ണൻ, ശ്രീകുമാർ, വേണു എന്നി ഗുരുക്കന്മാരാണ് ആദ്യാക്ഷരം കുറിപ്പിച്ചത്.