SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

എസ്.എൻ.ഡി.പി വൈദിക യോഗം വാർഷികം 13ന് ചേർത്തലയിൽ

Increase Font Size Decrease Font Size Print Page
sndp

ചേർത്തല : എസ്.എൻ.ഡി.പി വൈദിക യോഗം ഒന്നാമത് വാർഷിക പൊതുയോഗം 13ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.

വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പി.വി.ഷാജി ശാന്തി സ്വാഗതം പറയും. ആചാര്യസഭ മുഖ്യ ആചാര്യൻ ഡോ.കാരുമാത്ര വിജയൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലർമാരായ എ.ജി.തങ്കപ്പൻ,പി.ടി.മന്മഥൻ എന്നിവർ സംഘടനാ സന്ദേശം നൽകും.വരവ് ചെലവ് കണക്കും റിപ്പോർട്ടും 2022 23 വർഷത്തെ ബഡ്ജറ്റും പൊതുയോഗം പാസാക്കും. നിലവിൽ ഒഴിവുള്ള വൈസ് പ്രസിഡന്റ്, കൗൺസിൽ അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കും. കുമരകം ജിതിൻ ഗോപാൽ തന്ത്രി,ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ എന്നിവർ സംസാരിക്കും. വൈദിക യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ശാന്തി നന്ദിയും പറയും.

TAGS: SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY