ലണ്ടൻ: "Guru Muni : Being and becoming" എന്ന പേരിൽ മുനി നാരായണ പ്രസാദിനെക്കുറിച്ച് ലണ്ടൻ സ്വദേശി സലീന സദാശിവൻ എഴുതി സംവിധാനം ചെയ്ത ഡോക്യൂമെന്ററി ലണ്ടനിൽ പ്രദർശിപ്പിച്ചു. സുഹൃത്തുക്കളും സഹൃദയരുമായ നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു. നിർമ്മാതാവ് കൂടിയായ പ്രവീൺ വിജയ്, ചിത്രത്തിലെ ഗായിക ലക്ഷ്മി രാജേഷ്, യു കെ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ തുടങ്ങിയവർ സംസാരിച്ചു.
കുടുംബത്തിനകത്തെ എതിർപ്പിനെ അവഗണിച്ച് ഗുരുകുലത്തിൽ ചേർന്ന നിത്യ ചൈതന്യ യതിയുടെ പിൻഗാമിയായ മുനി നാരായണ പ്രസാദിന്റെ ദർശനങ്ങളും ജീവിതവുമാണ് "Guru Muni : Being and becoming" എന്ന ചിത്രത്തിൽ ഉള്ളത്. മനുഷ്യൻ ജാതിയുടെ പേരിൽ നേരിട്ട ഉച്ചനീചത്വവും അവഹേളനവും പീഡനവും ശ്രീ നാരായണ ഗുരു സ്വന്തം ദുഖവും പുതിയ കേരളത്തിന്റെ സൃഷ്ടിയുടെ വളക്കൂറുള്ള മണ്ണുമാക്കി. അദ്വൈതത്തിന്റെ അനന്തതകളിലേക്കു പോകുന്ന ഒരു ഗുരുവിനെയാണ് നമ്മൾ ഈ ചിത്രത്തിലൂടെ കാണുന്നത്.
ലണ്ടനിൽ നിന്നുള്ള ഒരു വനിതാ ഫിലിം ഡയറക്ടറുടെ ഉദയം കൂടിയാവുകയാണ് "Guru Muni : Being and becoming" എന്ന ചിത്രം. ചടങ്ങിൽ എത്തിയവർക്ക് സലീന സദാശിവൻ നന്ദി പറഞ്ഞു. ഈ ചിത്രം സോഷ്യൽ മീഡിയയിലൂടെ ഇനി ജനങ്ങളിലേക്ക് വരുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |