
തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ 29 തദ്ദേശ വാർഡുകളിൽ ബുധനാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ മുന്നേറ്റം. യു.ഡി.എഫ് ഏഴിൽ നിന്ന് 15 ആയി സീറ്റെണ്ണം വർദ്ധിപ്പിച്ചപ്പോൾ ഇടതുമുന്നണി 18ൽ നിന്ന് 12ലേക്കും ബി.ജെ.പി നാലിൽ നിന്ന് രണ്ടിലേക്കും ചുരുങ്ങി. ഇടതു മുന്നണിയിൽ നിന്ന് ഏഴും, ബി.ജെ.പിയിൽ നിന്ന് രണ്ടും സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഒരു യു.ഡി.എഫ് സീറ്റിൽ ഇടതുമുന്നണി ജയിച്ചു. ബി.ജെ.പിയുടെ രണ്ട് സീറ്റ് യു.ഡി.എഫും ഒരുസീറ്റ് ഇടതുമുന്നണിയും പിടിച്ചെടുത്തു. ആലപ്പുഴയിൽ ഇടതുമുന്നണിയിൽ നിന്ന് ബി.ജെ.പി ഒരുസീറ്റ് പിടിച്ചെടുത്തു.
കക്ഷിനില-യു.ഡി.എഫ്: കോൺഗ്രസ് 13, മുസ്ളിം ലീഗ് 2. എൽ.ഡി.എഫ് : സി.പി.എം-9, കെ.സി.എം-2, സി.പി.ഐ-1, ബി.ജെ.പി-2.
യു.ഡി.എഫ് പിടിച്ചെടുത്തത്
വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ, തിരുവനന്തപുരം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ,ആലപ്പുഴ പാലമേൽ ആദിക്കാട്ടുകുളങ്ങര, ഇടുക്കി ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം, കോഴിക്കോട് കിഴക്കോത്ത്,വയനാട് കണിയാമ്പറ്റ ചിത്രമൂല,കീരംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടം എന്നിവ ഇടതുമുന്നണിയിൽ നിന്നും ആലപ്പുഴ പാണ്ടനാട് വൻമിഴിവെസ്റ്റ് വാർഡ്, മുതുകുളം ഹൈസ്കൂൾ വാർഡ് എന്നിവ ബി.ജെ.പി.യിൽ നിന്നും പിടിച്ചെടുത്തു.
എൽ.ഡി.എഫ്
ഇടുക്കി കഞ്ഞിക്കുഴി പൊന്നെടുത്താൽ വാർഡ് യു.ഡി.എഫിൽ നിന്നും എറണാകുളം പറവൂർ മുനിസിപ്പാലിറ്റിയിലെ വാണിയക്കോട് വാർഡ് ബി.ജെ.പിയിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്തു.
ബി.ജെ.പി
ആലപ്പുഴ കാർത്തികപ്പളളി പഞ്ചായത്തിലെ എട്ടാം വാർഡ് ഇടതുമുന്നണിയിൽ നിന്നു പിടിച്ചെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |