തിരുവനന്തപുരം: കുഫോസ് വി.സിയെ പുറത്താക്കിയ ഹൈക്കോടതിവിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നൽകിയ ഹർജി സുപ്രീംകോടതി നിരാകരിച്ചത് സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിന്റെ വിധി വരും വരെ ചാൻസലർക്ക് ആക്ടിംഗ് വി.സിയെ നിയമിക്കാമെന്ന കോടതിയുടെ നിലപാട് ഇടതു സർക്കാരിന്റെ എല്ലാ വാദവും തള്ളുന്നതാണ്. അഴിമതിക്ക് കുടപിടിക്കാൻ നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന സർക്കാർ കേരളത്തെ രാജ്യത്തിന് മുമ്പിൽ നാണംകെടുത്തുകയാണ്.