റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, WhatsApp number ---91+7907244210
2022 നവംബർ 25 - 1198 വൃശ്ചികം 9 വെള്ളിയാഴ്ച (വൈകുന്നേരം 5 മണി 20 മിനിറ്റ് 31 സെക്കന്റ് വരെ തൃക്കേട്ട ശേഷം മൂലം നക്ഷത്രം)
അശ്വതി: അധികാരികളുടെ പ്രോത്സാഹനം ലഭിക്കും, ഗുണാനുഭങ്ങൾ, ധനാഗമനത്തിന് അനുകൂലമായ സാഹചര്യം, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, കലാരംഗത്ത് വിജയം.
ഭരണി: ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും, ധനപരമായ കാര്യങ്ങളില്‍ നേട്ടം,ആരോഗ്യ സ്ഥിതി മെച്ചപ്പെടും.
കാർത്തിക: ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളിൽ ആപത്ത്, അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും, ശിക്ഷണനടപടികള്‍ക്ക് വിധേയനാകും.
രോഹിണി: വ്യവഹാരങ്ങളില്‍ പരാജയ ഭീതി, എല്ലാ പ്രവര്‍ത്തനങ്ങളും മാറ്റി വയ്ക്കുക, ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, ശത്രു ദോഷം.
മകയിരം: രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, വിഷയാസക്തി കാരണം ധനനഷ്ടവും മാനഹാനിയും ഉണ്ടാകാതെ നോക്കണം, ക്ഷമയില്ലായ്മ, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും.
തിരുവാതിര: ജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവും ബുദ്ധിമുട്ടും, വിവാഹ ജീവിതത്തില്‍ കല്ലുകടി, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.
പുണർതം: കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ബിസിനസിൽ നിന്നും മികച്ച നേട്ടം.
പൂയം: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാ രംഗത്തും അഭിവൃദ്ധി, ശുഭ പ്രതീക്ഷ, കടബാദ്ധ്യതകള്‍ കുറയും, സ്ത്രീകള്‍ മുഖേനെ നേട്ടങ്ങൾ.
ആയില്യം: ദാമ്പത്യത്തിൽ പുത്തനുണർവ്വ്, കാര്യങ്ങൾ അനുകൂലമാകും, പ്രയത്‌നങ്ങൾ സഫലമാകും, ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും, കുടുംബസുഖം.
മകം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. തൊഴിലിൽ അഭിവൃദ്ധിയും ധനപ്രാപ്തിയും, കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, എല്ലാ രംഗത്തും അഭിവൃദ്ധി.
പൂരം: ഭൂമിയിടപാടുകൾ, കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, കുടുബസുഖം,സഹോദര സഹായം, വിദേശബന്ധങ്ങൾ ഗുണകരമാകും, മുടങ്ങിക്കിടന്ന ബിസനസ് പുനരാരംഭിക്കും.
ഉത്രം: രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്‌കാര സമ്പന്നമായി പെരുമാറും, അകലെ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും, ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.
അത്തം: ദുർവ്വാശിയും ദുരഭിമാനവും കാരണം കുടുബസമാധാനം നഷ്ടപ്പെടുത്തും, പലവിധത്തിലുള്ള ധൂർത്ത്, ബന്ധുക്കള്‍ ശത്രുക്കളാകും, കുടുബജീവിതത്തില്‍ പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത.
ചിത്തിര: ജീവിതം സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടും, വിദേശത്ത് നിന്നും അശുഭ വാർത്തകൾ ശ്രവിക്കും, നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.
ചോതി: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, ദാമ്പത്യ സുഖക്കുറവ്, വലിയ പ്രതീക്ഷവച്ച് ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണയുണ്ടാകും.
വിശാഖം: കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധത്തിൽ ചെന്ന് ചാടരുത്, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.
അനിഴം: ശത്രുക്കൾ കൂടുതൽ ശക്തരാകും, അമിതമായ ആവേശം എല്ലാകാര്യത്തിലും കാണിക്കും, മനോദുഃഖം, ആത്മനിയന്ത്രണം പാലിക്കണം, രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും
തൃക്കേട്ട: നിർബന്ധബുദ്ധി കാണിക്കും, പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ആരോഗ്യപരമായ പ്രയാസങ്ങൾ, ബന്ധുദോഷം, ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം.
മൂലം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും, അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം, പരസഹായത്താല്‍ സുഖാനുഭങ്ങൾ.
പൂരാടം: സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും, ജോലി ലഭ്യത, സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും. ഉത്രാടം: ഔദ്യോഗികമായി ദൂരയാത്രകൾ, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. വലിയ നേട്ടങ്ങള്‍ക്ക് സാദ്ധ്യത, സഹോദര ഗുണം, യാത്രയില്‍ നേട്ടം.
തിരുവോണം: തൊഴിലിൽ ഉന്നതി, വിദ്യാതടസം, ദാമ്പത്യസുഖക്കുറവ്, ശിക്ഷണനടപടികള്‍ക്ക് വിധേയനാകും, വ്യവഹാരങ്ങളില്‍ പരാജയ ഭീതി, ശത്രുവര്‍ദ്ധന ഉണ്ടാകും.
അവിട്ടം: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കും, പങ്കാളിക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനഃസന്തോഷം, കലാപരമായ കാര്യങ്ങിളിൽ അതിയായ താൽപ്പര്യം ഉണ്ടാകും.
ചതയം: മനസുഖം, ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റം, സാമ്പത്തിക വിഷമതകള്‍ മാറി കിട്ടും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയ പ്രതീക്ഷ ഉണ്ടാകും, കാര്‍ഷികരംഗം അഭിവൃദ്ധിപ്പെടും.
പൂരുരുട്ടാതി: ആഗ്രഹസാഫല്യം, വിനോദ യാത്രകൾ നടത്തും, ആത്മവിശ്വാസം വളരും, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും സാധിക്കും, ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കണം.
ഉതൃട്ടാതി: മാനസിക സംതൃപ്തി, ഉല്ലാസയാത്രകളില്‍ പങ്കെടുക്കും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം, ആരോഗ്യ കാര്യത്തിൽ പുരോഗതി, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും, സ്ത്രീസുഖം ലഭിക്കും.
രേവതി: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടും, ശാരീരിക അസുഖങ്ങള്‍ ഭേദപ്പെടും, ആത്മ വിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ വിജയം, മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും, കടമകൾ നിറവേറ്റും, അംഗീകാരം കിട്ടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |