SignIn
Kerala Kaumudi Online
Friday, 18 September 2026 3.17 AM IST

സദാചാര ആക്രമണം: മുടിമുറിച്ച് പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ

cms-college-1
കോട്ടയം നഗരത്തിൽ വിദ്യാർത്ഥിനിക്കുനേരെ രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് സി.എം.എസ് കോളേജിലെ സഹപാഠികൾ പ്രതിഷേധിച്ച് മുടിമുറിക്കുന്നു

കോട്ടയം: 'ഞങ്ങൾ ഒപ്പമുണ്ടെന്ന ധൈര്യം പകർന്നു നൽകുകയാണ്. കൂടെയുള്ളവരെ ക്രൂരമായി ആക്രമിച്ചിട്ടും പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് വിദ്യാഭ്യാസം?..." സഹപാഠിയുടെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച സദാചാര ഗണ്ടായിസത്തിനെതിരെ സ്വന്തം മുടി മുറിച്ച് സി.എം.എസ് കോളേജ് ഹാളിന് മുമ്പിൽ തൂക്കി പ്രതിഷേധിക്കുകയാണ് ബി.എ ഇം​ഗ്ലീഷ് രണ്ടാംവർഷ വിദ്യാർത്ഥി അഞ്ജന കാതറിൻ. കാതറിൻ ഒറ്രയ്ക്കല്ല. ഒപ്പമുണ്ടെന്ന മുദ്രാവാക്യവുമായി മറ്റു വിദ്യാർത്ഥികളുമെത്തി.

കോട്ട നഗര മദ്ധ്യത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കോളേജ് വിദ്യാർത്ഥിനിയും സുഹൃത്തും സദാചാര ആക്രമണത്തിനിരയായത്. വിദ്യാർത്ഥിനിക്കെതിരെ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിന് മൂന്ന് യുവാക്കൾ പിന്തടർന്ന് ആക്രമിക്കുകയായിരുന്നു. ബി.എ ഇം​ഗ്ലീഷ് രണ്ടാംവർഷ വിദ്യാർത്ഥി ​ഗൗരി കൃഷ്ണ, ബി.കോം മൂന്നാം വർഷ വിദ്യാർത്ഥി ലക്ഷ്മി ചന്ദ്രബോസ് എന്നിവരും മുടിമുറിച്ചു. പ്രിൻസിപ്പൽ വർ​ഗീസ് സി. ജോഷ്വയും അദ്ധ്യാപകരും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MORAL POLICING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA