SignIn
Kerala Kaumudi Online
Thursday, 19 September 2024 3.11 AM IST

74 രാജ്യങ്ങൾ, 184 ചിത്രങ്ങൾ മികച്ച സിനിമകളുമായി ചലച്ചിത്രോത്സവം

Increase Font Size Decrease Font Size Print Page

കേരളത്തിന്റെ ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്തെ 15 വേദികളിലായി ആരംഭിക്കുകയാണ്. മേളയിൽ നിർബന്ധമായും പ്രേക്ഷകർ കണ്ടിരിക്കേണ്ട ചില ചിത്രങ്ങളെക്കുറിച്ചു പറയുകയാണ് ചലച്ചിത്രോത്സവത്തിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായ ദീപികാ സുശീലൻ

ss

അ​ഭ​യാ​ർ​ത്ഥി​ ​ജീ​വി​ത​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ബെ​ൽ​ജി​യ​ൻ​ ​ച​ല​ച്ചി​ത്ര​ ​ഇ​തി​ഹാ​സ​ങ്ങ​ളാ​യ​ ​ദാ​ർ​ദീ​ൻ​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ടു​ത്ത​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്രം​ ​തോ​റി​ ​ആ​ൻ​ഡ് ​ലോ​കി​ത​യു​ടെ​ ​ഇ​ന്ത്യ​യി​ലെ​ ​പ്ര​ഥ​മ​ ​പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​ഇ​രു​പ​ത്തി​യേ​ഴാ​മ​ത് ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വം​ ​(ഐ.​എ​ഫ്,​എ​ഫ്.​കെ​)​ ​ഇ​ക്കു​റി​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ 74​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 184​ ​ചി​ത്ര​ങ്ങ​ൾ.​ ​ഇ​ത്ത​വ​ണ​ത്തെ​ ​ച​ല​ച്ചി​ത്ര​ ​മേ​ള​ ​മി​ക​ച്ച​ ​ചി​ത്ര​ങ്ങ​ളാ​ൽ​ ​സ​മ്പ​ന്ന​മാ​കു​മെ​ന്ന് ​എ​നി​ക്കു​റ​പ്പു​ണ്ട്.​ ​വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​മാ​ർ​ക്കാ​യി​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ ​പ്ര​ത്യേ​ക​ ​വി​ഭാ​ഗം​ ​ഈ​ ​മേ​ള​യു​ടെ​ ​സ​വി​ശേ​ഷ​ത​യാ​കും​ .​ ​ദാ​ർ​ദീ​ൻ​ ​ബ്ര​ദേ​ഴ്സി​നു​ ​പു​റ​മെ​ ​ഫ​ത്തി​ ​അ​കി​ൻ,​ ​ഹി​രോ​കാ​സു​ ​കൊ​റീ​ദ,​ ​ക്രി​സ്റ്റ്യ​ൻ​ ​മൊം​ഗ്യു​ ,​ബ​ഹ്മാ​ൻ​ ​ഗൊ​ബാ​ദി​ ​എ​ന്നീ​ ​മാ​സ്റ്റ​ർ​മാ​രു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​കാ​ണാ​ൻ​ ​ഇ​തി​ലൂ​ടെ​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​നി​ശ​ബ്ദ​ ​ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം​ ​ലൈ​വാ​യി​ ​സം​ഗീ​ത​വും​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​പ​രി​പാ​ടി​ ​എ​ടു​ത്തു​ ​പ​റ​യേ​ണ്ട​താ​ണ്.​ ​ബ്രി​ട്ടീ​ഷ് ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​റെ​സി​ഡ​ന്റ് ​പി​യാ​നി​സ്റ്റ് ​ജോ​ണി​ ​ബെ​സ്റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഇ​ത്.​അ​മ്പ​താ​മ​ത് ​ഇ​ഫി​ ​ഗോ​വ​യി​ൽ​ ​ഞാ​നി​ത് ​ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി​ ​ക്യു​റേ​റ്റ് ​ചെ​യ്തി​രു​ന്നു.​ ​എ​ഫ്.​ഡ​ബ്ള്യു​ .​മു​ർ​നൗ​വി​ന്റെ​ ​റെ​ട്രോ​യും​ ​ഇ​തോ​ടൊ​പ്പ​മു​ണ്ടാ​കും.​സെ​ർ​ബി​യ​യി​ൽ​ ​നി​ന്നു​ള്ള​ ​ആ​റു​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ക​ൺ​ട്രി​ ​ഫോ​ക്ക​സി​ലു​ണ്ടാ​വു​ക.​സെ​ർ​ബി​യ​ൻ​ ​ച​ല​ച്ചി​ത്ര​ ​ഇ​തി​ഹാ​സം​ ​എ​മി​ർ​ ​കു​സ്റ്റൂ​റി​ക്ക​യു​ടെ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​റെ​ട്രോ​യു​മു​ണ്ടാ​കും.​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ണ്ട​ർ​ഗ്രൗ​ണ്ട് ,​ ​പ്രോ​മി​സ് ​മീ​ ​ദി​സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ 35​ ​എം.​എ​മ്മി​ലാ​ണ് ​കാ​ണി​ക്കു​ന്ന​ത്.​ ​എ​ഫ്.​ഡ​ബ്ള്യു.​മു​ർ​നൗ​യു​ടെ​ ​യും​ ​അ​ല​ഹാ​ൻ​ഡ്രോ​ ​ജോ​ഡോ​റോ​വ്സ്ക്കി​ ,​ബേ​ലാ​ ​താ​ർ​ ​എ​ന്നി​വ​രു​ടെ​യും​ ​റെ​ട്രോ​ക​ൾ​ ​മി​സ് ​ചെ​യ്യ​രു​തെ​ന്നാ​ണ് ​എ​ന്റെ​ ​അ​ഭി​പ്രാ​യം.​ഏ​റ്റ​വും​ ​സ​ന്തോ​ഷ​മു​ള്ള​ ​കാ​ര്യം​ ​വി​ഖ്യാ​ത​ ​ഹം​ഗേ​റി​യ​ൻ​ ​ച​ല​ച്ചി​ത്ര​കാ​ര​നാ​യ​ ​ബേ​ലാ​ ​താ​റി​നാ​ണ് ​ഈ​ ​വ​ർ​ഷ​ത്തെ​ ​ലൈ​ഫ് ​ടൈം​ ​അ​ച്ചീ​വ്മെ​ന്റ് ​അ​വാ​ർ​ഡെ​ന്ന​താ​ണ്.​അ​ദ്ദേ​ഹ​ത്തെ​ ​ഇ​വി​ടെ​ ​കൊ​ണ്ടു​വ​രാ​ൻ​ ​ക​ഴി​യു​ന്ന​തി​ൽ​ ​അ​ഭി​മാ​ന​മു​ണ്ട്.
78​ ​ചി​ത്ര​ങ്ങ​ളു​മാ​യി​ ​വേ​ൾ​ഡ് ​സി​നി​മാ​ ​വി​ഭാ​ഗം​ ​മേ​ള​യു​ടെ​ ​മു​ഖ്യ​ ​ആ​ക​ർ​ഷ​ണ​മാ​കും.​വൈ​വി​ദ്ധ്യ​മാ​ണ് ​ആ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ത.​ ​അ​തി​ൽ​ ​മി​ക​ച്ച​ ​ചി​ല​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യാ​ണ് ​ചു​വ​ടെ.

ദീപികാസ് ചോയ്സ്

1. ​ ​ടോ​റി​ ​ആ​ൻ​ഡ് ​ലോ​കി​ത​ ​സം​വി​ധാ​നം​ ​-​ദാ​ർ​ദീ​ൻ​ ​ബ്ര​ദേ​ഴ്സ് ​ (കാനിൽ വാർഷിക പുരസ്കാരം നേടിയ ചിത്രം)​ (​ബെ​ൽ​ജി​യം​ ​)
2. ​ഐ​ ​ഹാ​വ് ​ഇ​ല​ക്ട്രി​ക് ​ഡ്രീം​സ് ​-​(​ ​ഗോ​വ​ ​ഇ​ഫി​യി​ൽ​ ​ഇ​ക്കു​റി​ ​സു​വ​ർ​ണ​ ​മ​യൂ​ര​വും​ ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​പു​ര​സ്കാ​ര​വും​ ​നേ​ടി​യ​ ​ചി​ത്രം.​ ​)​സം​വി​ധാ​നം​ ​-​വാ​ല​ന്റീ​ന​മൊറേൽ ​(കോ​സ്റ്റാ​റി​ക്ക)​​
3.​ ​ ബോ​യ് ​ഫ്രം​ ​ഹെ​വ​ൻ​-​സം​വി​ധാ​നം​ ​ത​രേ​ക് ​സ​ലേ​ ​(ഈ​ജി​പ്ത്)​
4.​ ദി​ ​ബ്ളൂ​ ​ക​ഫ്ത്താ​ൻ​ ​-​ സം​വി​ധാ​നം​ മ​റി​യം​ ​തൗ​സാ​നി​ (​മൊ​റോ​ക്കോ​)​
5. ​കോ​ർ​സേ​ജ് ​-​സം​വി​ധാ​നം​ മ​രി​യ​ ​ക്രൂ​റ്റ്സ​ർ​ ​-​കാ​നി​ൽ​ ​അ​ൺ​ ​സേ​ർ​ട്ട​ൻ​ ​റി​ഗാ​ർ​ഡ് ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ഥ​മ​ ​പ്ര​ദ​ർ​ശ​നം​ (ആ​സ്ട്രി​യ,​ല​ക്സം​ബ​ർ​ഗ്)​
6.​ ​ ലെ​യ്ലാ​ ​ബ്ര​ദേ​ഴ്സ് ​-​സം​വി​ധാ​നം​ സ​യി​ദ് ​റോ​സ്താ​യി​ (​ഇ​റാ​ൻ)​
7. ​റൂ​ൾ​ 34​ ​-​സം​വി​ധാ​നം​ ജൂ​ലി​യ​ ​മു​റാ​ത് ​-​ലൊ​കാ​ർ​ണോ​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​ഗോ​ൾ​ഡ​ൻ​ ​ലെ​പ്പേ​ഡ് ​ക​ര​സ്ഥ​മാ​ക്കി​യ​ ​ചി​ത്രം​ (​ബ്ര​സീ​ൽ)​
8.​ ദി​ ​ലോ​ർ​ഡ് ​ഓ​ഫ് ​ദി​ ​ആ​ന്റ്സ്-​സം​വി​ധാ​നം​ ഗി​യാ​നി​ ​അ​മേ​ലി​യോ​ (​ഇ​റ്റ​ലി)​
9.​ ​മൈ​ ​നെ​യ്ബ​ർ​ ​അ​ഡോ​ൾ​ഫ് ​-​സം​വി​ധാ​നം​ലി​യോ​ൺ​ ​പ്രു​ഡോ​വ്സ്ക്കി​ ​(​ഇ​സ്രാ​യേ​ൽ)​
10.​പ്രി​സ​ൺ​ 77​-​സം​വി​ധാ​നം​ ആ​ൽ​ബ​ർ​ട്ടോ​ ​റോ​ഡ്രി​ഗ്സ് (​സ്പെ​യി​ൻ)​
11.​ ​ഹ​ർ​ക്കാ​-​സം​വി​ധാ​നം​ ലോ​ട്ഫി​ ​നാ​ഥ​ൻ​ (​ടു​ണീ​ഷ്യ)​
12.​നൈ​റ്റ് ​സൈ​റ​ൺ​-​​സം​വി​ധാ​നം​ തെ​രേ​സ​ ​നി​വോ​ടോ​വ​ (സ്ളോ​വാ​ക്യ)​
13.​ ​എ​ ​റൂം​ ​ഓ​ഫ് ​മൈ​ ​ഓ​ൺ​-​​സം​വി​ധാ​നം​ലോ​സെ​ബ് ​സോ​സോ​ ​ബി​ലാ​ഡ്സെ​ (​ജോ​ർ​ജി​യ)​
14.​അ​ൺ​റൂ​ലി​ ​-​സം​വി​ധാ​നം​ മാ​ലോ​ ​റേ​യ്മാ​ൻ​(ഡെ​ൻ​മാ​ർ​ക്ക്)​
15.​പി​യാ​ഫെ​-​ ​സം​വി​ധാ​നം​ ആ​ൻ​ ​ഓ​റെ​ൻ​ ​(ജ​ർ​മ്മ​നി​

അനുഭവ സമ്പത്തുമായി ആർട്ടിസ്റ്റിക് ഡയറക്ടർ

ബീ​നാ​ ​പോ​ളി​നു​ ​പ​ക​രം​ ​ഐ.​എ​ഫ്.​എ​ഫ്.​കെ.​യു​ടെ​ ​ആ​ർ​ട്ടി​സ്റ്റി​ക് ​ഡ​യ​റ​ക്ട​റാ​യി​ ​വ​ന്ന​ ​ദീ​പി​ക​ ​സു​ശീ​ല​ൻ​ ​ഫി​ലിം​ ​പ്രോ​ഗ്രാ​മിം​ഗ് ,​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​മാ​നേ​ജ്മെ​ന്റ്,​ ​ക്യു​റേ​ഷ​ൻ​ ​തു​ട​ങ്ങി​ ​ച​ല​ച്ചി​ത്രോ​ത്സവ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വി​ധ​ ​രം​ഗ​ങ്ങ​ളി​ൽ​ ​ഒ​രു​ ​വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തെ​ ​അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള​ ​വ്യ​ക്തി​യാ​ണ്.​ഇ​ന്ത്യ​യു​ടെ​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ​ ​(​ഇ​ഫി​)​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​പ്രോ​ഗ്രാം​ ​ഹെ​ഡ്ഡാ​യി​ ​ചേ​രു​ന്ന​തി​നു​ ​മു​മ്പ് ​ഏ​ഴ​ര​ ​വ​ർ​ഷം​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.2019​ൽ​ഇ​ഫി​യു​ടെ​ ​ജൂ​ബി​ലി​ ​വ​ർ​ഷ​ത്തി​ൽ​ ​ഫെ​സ്റ്റി​വ​ൽ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത് ​വി​ജ​യി​പ്പി​ച്ച​തി​ൽ​ ​നേ​തൃ​ത്വ​പ​ര​മാ​യ​ ​ചു​മ​ത​ല​ ​വ​ഹി​ച്ചു.​
പ​ന്ത്ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ​ ​ഇ​ഫി​യ്ക്കും​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​യ്ക്കും​ ​പു​റ​മെ​ ​ഡ​ർ​ബ​ൻ​ ​(​ദ​ക്ഷി​ണാ​ഫ്രി​ക്ക​)​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​അ​ട​ക്കം​ ​ഇ​രു​പ​തോ​ളം​ ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​
അ​ന​വ​ധി​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ൽ​ ​ജൂ​റി​യാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.ബീന വിരമിച്ചതിനെ തുടർന്ന് വീണ്ടും ഐ.എഫ്.എഫ്.കെയിലെത്തി. തി​രുവനന്തപുരം സ്വദേശി​നി​യാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.