സോഷ്യൽ മീഡിയയിൽ ദിവസവും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. അതിൽ പക്ഷിമൃഗാദികളുടെ കൗതുകമുണർത്തുന്ന വീഡിയോകൾക്കാണ് സന്ദർശകർ കൂടുതൽ. അത്തരത്തിലൊരു പക്ഷിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. തേനീച്ചക്കൂട്ടിൽ കൂളായി തലയിട്ട് തേൻ കുടിയ്ക്കുന്ന പക്ഷിയുടേതാണ് വീഡിയോ.
റെഗ് സാഡ്ലർ എന്ന ട്വീറ്ററിലാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. തേനീച്ചക്കൂട്ടിൽ നിന്നും തേൻ കുടിയ്ക്കുന്ന പക്ഷിയെ വീഡിയോയിൽ കാണാം. പരുന്ത് ഇനത്തിൽപ്പെട്ട പ്രാപ്പിടിയൻ പക്ഷിയാണിതെന്നാണ് സൂചന. പക്ഷിയുടെ ചുറ്റും തേനീച്ചകൾ പറക്കുന്നതും വീഡിയോയിൽ കാണാം. തേൻ നിറഞ്ഞ തേനീച്ചക്കൂടിൽ നിന്ന് തേൻ കൊത്തി വലിക്കുകയാണ് പക്ഷി.
I’ve never heard of a Honey-buzzard before. I had no idea they attack honey bees' nests for food.😳🦅
— Reg Saddler (@zaibatsu) November 30, 2022
-
🎥 Credit : Rahul’s Wildscape/YT pic.twitter.com/b6DJclenkQ
വീഡിയോ ഇതിനോടകം മൂന്ന് ലക്ഷം പേരാണ് കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. പക്ഷിയുടെ ധെെര്യത്തേയും തേനീച്ചകളുടെ സഹകരണത്തേയും കുറിച്ചാണ് വരുന്ന കമന്റുകളിൽ പറഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |