പാമ്പാടി . ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പാമ്പാടി ബി ആർ സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. പാമ്പാടി ബസ് സ്റ്റാൻഡിൽ നിന്ന് പഞ്ചായത്ത് ഹാളിലേക്ക് റാലി നടന്നു. പാമ്പാടി ഫയർ സ്റ്റേഷൻ ഓഫീസർ സുവികുമാർ ദീപശിഖ കൈമാറി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശികല പി എസ് അദ്ധ്യക്ഷത വഹിച്ചു. തപാൽ വകുപ്പും പാമ്പാടി ബി.ആർ.സിയും സംയുക്തമായി ചേർന്ന് പുറത്തിറക്കിയ മൈ സ്റ്റാമ്പിന്റെ പ്രകാശനവും നടന്നു. കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |