കോട്ടയം : സ്ത്രീകളിലെ ക്യാൻസർ കണ്ടെത്താൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടത്തിയ ക്യാമ്പയിനിൽ ജില്ലയിൽ 4,412 പേർക്ക് തുടർപരിശോധനയ്ക്ക് നിർദ്ദേശം. ഇതുവരെ 18,065 പേരാണ് സ്‌ക്രീനിംഗിന് വിധേയരായത്. സ്തനാർബുദം 696, ഗർഭാശയഗളാർബുദം 3514, 202 പേരിൽ ഓറൽ അർബുദത്തിന്റെയും ലക്ഷണങ്ങൾ കണ്ടെത്തി. ഇവരോട് തുടർപരിശോധനയ്ക്ക് ഹാജരാകാൻ നിർദ്ദേശം നൽകി. നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതാണിത്. എല്ലാസർക്കാർ ആശുപത്രികളിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒ.പി ടിക്കറ്റ് എടുക്കാതെയും പരിശോധനയ്‌ക്കെത്താം. രോഗം കണ്ടെത്തിയാൽ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസം പകർന്നു നൽകുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. പരമാവധി സർക്കാർ സഹായത്തോടെ രോഗമുക്തി നേടാൻ സഹായിക്കും.
ചികിത്സയ്ക്ക് മടിക്കുന്നതിന് കാരണം
ഭാരിച്ച ചികിത്സാചെലവ്. സാമ്പത്തിക പ്രതിസന്ധി
രോഗം ബാധിച്ചാൽ അതിജീവിക്കില്ലെന്ന പേടി
കുട്ടികളുടെ ഭാവി, കുടുംബത്തെ കുറിച്ചുള്ള ആശങ്ക
ജില്ല ആശുപത്രിയിലും മറ്റിടങ്ങളിലും മെഗാ സ്‌ക്രീനിംഗ് ക്യാമ്പുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാരും ഇതിൽ പങ്കാളികളാകുന്നുണ്ട്. ഇതുസംബന്ധിച്ച് ആരാധനാലയങ്ങളിലടക്കം അറിയിപ്പും നൽകി.
( ആരോഗ്യവകുപ്പ് അധികൃതർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |