തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിൽ മുൻപ് പ്രവർത്തിച്ചിരുന്ന മലബാർ കിച്ചനിലെ ജീവനക്കാരിയെ പീഡിപ്പിച്ച് ഒളിവിൽപ്പോയ പ്രതി നാലുവർഷത്തിനുശേഷം പിടിയിൽ.വയനാട് വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഇബ്രാഹിം മകൻ ഹാരിസിനെയാണ് (40) മ്യൂസിയം പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.
2021ൽ വിവാഹം കഴിക്കാമെന്നും ബംഗളൂരുവിൽ ജോലി ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.കാന്റീനിലെ ബാത്‌റൂമിൽ ഡ്രസ് മാറുമ്പോൾ പരാതിക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയും മദ്യം കുടിപ്പിച്ചും നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു.ഡി.സി.പി ബി.വി.വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവെർട്ട് കീലർ,സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,ഷിജു,ആശ ചന്ദ്രൻ, സി.പി.ഒമാർ അജിത്കുമാർ,സന്തോഷ്,ബിനു ,ഷിനി,ശരത്,സുൽഫിക്കർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |