SignIn
Kerala Kaumudi Online
Saturday, 27 April 2024 1.55 AM IST

കുടുംബത്തിലെ സീരിയസ് വ്യക്തി, വല്ലപ്പോഴും വായ തുറന്നാൽ ചുറ്റുമുള്ളവർക്ക് ചിരിക്കാൻ വകയുണ്ടാകും; ആ കഷണ്ടി തലയിൽ ഉമ്മ കൊടുത്താണ് അന്ന് അവിടെ നിന്നിറങ്ങിയതെന്ന് അഭയ ഹിരൺമണി

abhaya

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് നടൻ കൊച്ചു പ്രേമൻ അന്തരിച്ചത്. സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ചത്. ഇപ്പോഴിതാ അമ്മാവനെക്കുറിച്ചുള്ള ഓർമകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗായിക അഭയ ഹിരൺമയി.

കൊച്ചു പ്രേമനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭയയുടെ കുറിപ്പ്. കുടുംബത്തിലെ സീരിയസ് ആയിട്ടുള്ളയാളായിരുന്നു അമ്മാവനെന്നും, വല്ലപ്പോഴും വായ തുറന്നാൽ ചുറ്റുമുള്ളവർക്ക് ചിരിക്കാൻ വകയുണ്ടാകുമെന്നും അഭയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം

അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് ....എല്ലാ പ്രാവശ്യത്തെയും പോലെ .. ചില്ലു കൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട് ...വഴിയിൽ വലിച്ചെറിയുന്ന മിഠായി തുണ്ടു പോലും മാമന്റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവർ ആണ് .. മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുകുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകൾ ആണല്ലോ എന്ന് എത്ര വട്ടത്തെ അഭിമാനം കൊണ്ടിട്ടുണ്ട് ...കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും ....ഞാൻ കണ്ട പൂർണ കലാകാരന് ,കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതികളും, പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനും ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ!! Anniekuttyudae രാജു അണ്ണന്, ഞങ്ങളുടെ രാജു മാമന്.

A post shared by Abhayaa Hiranmayi (@abhayahiranmayi)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ABHAYA HIRANMAYI, INSTAGRAM POST, KOCHU PREMAN, RIP KOCHU PREMAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.