അന്താരാഷ്ട്രമേളകളിൽ ശ്രദ്ധേയമായി മലയാള ചിത്രം ഗഗനചാരി. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമിച്ച സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗഗനചാരി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കാണ് ഗഗനാചാരി തിരഞ്ഞെടുക്കപ്പെത്.
കോപ്പന്‍ഹേഗനിൽ നടക്കുന്ന 'ആർട്ട് ബ്ലോക്ക്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ' മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും സിൽക്ക് റോഡ് ഫിലിം അവാർഡും ലഭിച്ചു. കാൻ, മികച്ച സയൻസ് ഫിക്ഷൻ ഫീച്ചർ, മികച്ച നിർമ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്‌കാരങ്ങൾ നേടി.
വെസൂവിയസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ഇറ്റലി) അവസാന റൗണ്ടിലും ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെയും ന്യൂയോർലെ ഒനിറോസ് ഫിലിം അവാർഡിന്റെയും ക്വാർട്ടർ ഫൈനലിലും ചിത്രം പ്രവേശിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഫാന്റസി/സയൻസ് ഫിക്ഷൻ ഫിലിം ആൻഡ് സ്‌ക്രീൻപ്ലേ ഫെസ്റ്റിവൽ, ചിക്കാഗോ, അമേരിക്കൻ ഗോൾഡൻ പിക്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, FILMESQUE CineFest, New York, കൗൺ പോയിന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലിഫ്റ്റ്-ഒഫ് ഫിലിം മേക്കർ സെഷനുകൾ @പൈൻവുഡ് സ്റ്റുഡിയോസ്, 8 ഹാൾ ഫിലിം ഫെസ്റ്റിവൽ, ഫൈവ് കോണ്ടിനെന്റ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ ബി ഗണേഷ്‌കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. 'മോക്ക്യുമെന്ററി' ശൈലിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശിവ സായിയും, അരുൺ ചന്ദുവും തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ശിവയും ഡയറക്ടർ അരുൺ ചന്ദുവും ചേർന്നാണ് ഗഗനചാരിയുടെ സംഭാഷണവും എഴുതിയിരിക്കുന്നത്.
ശങ്കർ ശർമ്മയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ. മനു മഞ്ജിത്താണ് വരികൾ എഴുതിയിരിക്കുന്നത്. എം. ബാവയാണ് ചിത്രത്തിന്റെ കലാസംവിധായകൻ.സീജേ അച്ചുവാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷൻ നിർവഹിച്ചിരിക്കുന്നത്.
വീ എഫ് എക്‌സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്‌സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്.
പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, സിദ്ധാർത്ഥും ശങ്കരനും ചേർന്നാണ് സൗണ്ട് ഡിസൈൻ, വിഷ്ണു സുജാതൻ ആണ് സൗണ്ട് മിക്‌സിംഗ്. വസ്ത്രങ്ങൾ: ബ്യൂസി, മേക്കപ്പ്: റോണക്‌സ് സേവ്യർ, നൈറ്റ് വിഷൻ പ്രൊഡക്ഷന്‍ ആണ് പോസ്റ്റ് പ്രൊഡക്ഷന്‍ കൈകാര്യം ചെയ്യുന്നത്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയില്‍ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത് . പി ആര്‍ ഒ - എസ് ദിനേശ് , ആതിര ദില്‍ജിത്ത്