തിരുവനന്തപുരം: തലസ്ഥാനത്ത് വമ്പൻ തൊഴിൽമേള സംഘടിപ്പിക്കുന്നു. മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും തിരുവല്ലം ACE എൻജിനിയറിംഗ് കോളേജും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കിൽ ഗുഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഡിസംബർ 17ന് രാവിലെ 9.30ന് തിരുവല്ലം ACE എൻജിനിയറിംഗ് കോളേജിൽ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തണം.
SSLC, Plus Two, Degree, PG, ITI/Diploma, B-Tech, BCA, MCA, MBA Hotel Management, Paramedical തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609, 0471-2741713.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |