ന്യൂഡൽഹി:പ്രവാസി ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുവാൻ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. അംഗീകാരമില്ലാത്ത തൊഴിൽ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും രാജ്യസഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാതെ തൊഴിലാളിക്കടത്ത് നടത്തുന്നവരെ നിയമപരമായി നേരിടേണ്ടത് സംസ്ഥാനങ്ങളാണ്. തായ്‍ലാൻഡിലടക്കം ഇന്ത്യക്കാർ ബന്ദിക്കളാക്കപ്പെട്ട സംഭവത്തിൽ, സമൂഹ മാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടന്നിരുന്നു. തൊഴിലിടത്ത് ചൂഷണങ്ങളനുഭവിക്കുന്നവരെയും, അംഗീകാരമില്ലാത്ത ഏജൻസിയുടെ ചതിക്കുഴിയിൽപ്പെടുന്നവരെയും സുരക്ഷിതരായി രാജ്യത്ത് തിരികെ എത്തിക്കാൻ തീവ്ര ശ്രമങ്ങളുണ്ടാകും. വിചാരണ നടപടികൾ നേരിടുന്നവർക്ക് നിയമ സഹായം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |