കാസർകോട് :ബേക്കൽ തീരത്ത് പത്ത് ദിനരാത്രങ്ങൾ നീളുന്ന ആഘോഷങ്ങൾക്ക് 24ന് തുടക്കമാകും.മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്. ബേക്കലിനെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷക കേന്ദ്രമാക്കാൻ ലക്ഷ്യം വച്ചുള്ള പരിപാടിയിൽ
വൈവിധ്യമാർന്ന കലാസാംസ്‌ക്കാരിക സന്ധ്യ,സാംസ്‌ക്കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികൾ, ഫുഡ്‌ഫെസ്റ്റിവൽ എന്നിവ അനുബന്ധമായി നടക്കും. ജില്ലാ ബീച്ച് സ്‌പോർട്സും പരിപാടിയുടെ ആകർഷണങ്ങളിൽ ഒന്നാണ്.
രണ്ടാം ദിനം നടക്കുന്ന സാംസ്കാരിക പരിപാടിയിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സാംസ്ക്കാരിക പ്രഭാഷണം നടത്തും. അറബ് രാജ്യങ്ങളിലെ പ്രതിനിധികൾ പരിപാടിയുടെ ഭാഗമാകും. 26 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, 27 ന് പി.കെ.കുഞ്ഞാലികുട്ടി എം.എൽ.എ, 28 ന് സന്തോഷ് ജോർജ് കുളങ്ങര, 30ന് കൃഷിമന്ത്രി പി.പ്രസാദ് , സി ജെ കുട്ടപ്പൻ, 31 ന് മന്ത്രി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു, സ്പീക്കർ എ.എൻ.ഷംസീർ, ഒന്നിന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കും. രണ്ടിന് നടക്കുന്ന സമാപന പരിപാടിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ പങ്കെടുക്കും. പത്തു ദിവസങ്ങളിലായി രണ്ടായിരത്തോളം കലാകാരന്മാർ പങ്കെടുക്കും.
കുടുംബശ്രീ വഴിയാണ് ഫെസ്റ്റിവൽ ടിക്കറ്റുകളുടെ വിൽപന നടത്തുന്നത്. സഹകരണ ബാങ്കുകൾ വഴിയും ടിക്കറ്റ് വില്പനയുണ്ട്. ബീച്ചിൽ പ്രത്യേക കൗണ്ടറും ടിക്കറ്റിന് വേണ്ടി ഒരുക്കും. ഫെസ്റ്റിവലിന് മുന്നോടിയായി ഡിസംബർ 20ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിക്കുമെന്നും പള്ളിക്കര ബീച്ചിൽ ചേർന്ന സംഘാടക സമിതിയോഗത്തിൽ ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ലക്ഷ്മി, എം.കുമാരൻ, ബി.ആർ. ഡി സി എം.ഡി പി.ഷിജിൻ, ഹക്കീം കുന്നിൽ, കെ.ഇ. എ. ബക്കർ തുടങ്ങിയവർ പങ്കെടുത്തു. കേരള ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ.ബാലമുരളി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |