ചാരുമൂട് : കേന്ദ്രസർക്കാർ നടപ്പാക്കിയ ഡ്രഗ് ലൈസൻസ് പരിഷ്കാരത്തിലെ പുതിയ നിർദ്ദേശങ്ങളും ഭേദഗതികളും നീക്കം ചെയ്യണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ചാരുംമൂട് ഏരിയ കമ്മിറ്റി രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി. കെ പ്രബാഷ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ റെജി റോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.അജിത് കുമാർ, വി.എസ്.സവിത, ശ്രീകല ആർ, കോശി തോമസ്, അഷറഫ് മുഹമ്മദ്, മേഘ, ഷീബ,മുഹമ്മദ് ഫാസിൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കോശി തോമസ് ( സെക്രട്ടറി ), വി.എസ്.സവിത ( പ്രസിഡന്റ് ),അഷറഫ് മുഹമ്മദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |