പരിപാലനം സംബന്ധിച്ച് തുറമുഖം- ടൂറിസം മന്ത്രിമാർ ചർച്ച നടത്തും.
കൊല്ലം: തങ്കശേരിയിൽ സന്ദർശകർക്ക് വിസ്മയ കാഴ്ചകൾ ഒരുക്കുന്ന ബ്രേക്ക് വാട്ടർ പാർക്ക് ക്രിസ്മസിന് മുൻപ് തുറക്കാൻ നീക്കം. തുറമുഖ വകുപ്പിന്റെ ഭൂമിയിൽ ടൂറിസം വകുപ്പാണ് പാർക്ക് നിർമ്മിച്ചത്. തുറന്ന ശേഷമുളള പരിപാലനം സംബന്ധിച്ച് ഇരുവകുപ്പുകൾ തമ്മിലുളള തർക്കം വകുപ്പ് മന്ത്രിമാർ തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കും. നിർമ്മാണത്തിന് നേതൃത്വം നൽകിയത് തുറമുഖ വകുപ്പാണ്. ഇരു വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയ പദ്ധതിയായതിനാൽ ഇരുവകുപ്പുകളുടെയും പങ്കാളിത്തത്തോടു കൂടിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കണം നടത്തിപ്പ് എന്ന നിർദേശം സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചെങ്കിലും തീരുമാനം നീളുകയായിരുന്നു.
തീരുമാനം വൈകുന്നതിനാൽ പാർക്ക് തുറക്കുന്നതും നീണ്ടു പോയി. 5.55 കോടിയാണ് പദ്ധതി ചെലവ്. സൈക്കിൾ ട്രാക്ക് ഉൾപ്പെടെ കുട്ടികൾക്കുള്ള പാർക്ക്, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, വ്യൂ ഡെക്ക്, ഇരുന്നൂറോളം പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, നാല് കിലോമീറ്റർ വരുന്ന പുലിമുട്ടിലൂടെ സവാരി, ഇൻഫർമേഷൻ സെന്റർ, റസ്റ്റോറന്റ്, കിയോസ്കുകൾ എന്നിവയാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |