ലോസ്ആഞ്ചലസ് : എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറിന് രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ. സിനിമാ മേഖലയിലെ ഈ വർഷത്തെ മികച്ച സംഭാവനകൾക്കായുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ നോമിനേഷനുകൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മികച്ച ഇംഗ്ലീഷ് ഇതരം ഭാഷാ ചിത്രം, മികച്ച ഒറിജിനൽ സോംഗ് വിഭാഗങ്ങളിലാണ് ആർ.ആർ.ആറിന് നോമിനേഷനുകൾ. ചിത്രത്തിലെ ' നാട്ടു നാട്ടു" എന്ന ഗാനമാണ് ഒറിജിനൽ സോംഗ് വിഭാഗത്തിലെ മത്സരത്തിന് അർഹത നേടിയത്. രാം ചരൺ, ജൂനിയർ എൻ.ടി.ആർ, ആലിയ ഭട്ട് തുടങ്ങിയവർ അണിനിരന്ന ചിത്രം അന്താരാഷ്ട്ര വേദികളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ജനുവരി 11ന് ഇന്ത്യൻ സമയം പുലർച്ചെ ലോസ്ആഞ്ചലസിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |