വാഴൂർ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉന്നയിച്ച ആവശ്യങ്ങളിൽ ആവർത്തിച്ചുള്ള നിവേദനങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിട്ടും അനുകൂല തീരുമാനങ്ങൾ സർക്കാരിൽ നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിൽ വാഴൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങൂർ ടൗണിൽ പ്രകടനവും ധർണയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ.കുരുവിള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പ്രഭാകരൻ നായർ സമര പരിപാടികൾ വിശദീകരിച്ചു. ട്രഷറർ ടി.ജെ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് ഐഷാബീവി, വനിതാവേദി കൺവീനർ അമ്മിണി ജെയിംസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |