നെടുമ്പാശേരി: സിയാൽ സ്റ്റാഫ് വെൽഫെയർ ക്ലബ്ബിന്റെയും കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച ഫുട്ബാൾ ഷൂട്ടൗട്ട് മത്സരം എയർപോർട്ട് ഡയറക്ടർ സി.ദിനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വെൽഫെയർ ക്ലബ്ബ് പ്രസിഡന്റ് എൻ.ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.
കൊച്ചിൻ ഡ്യൂട്ടിഫ്രീ ജനറൽ മാനേജർമാരായ ജേക്കബ് ടി.എബ്രഹാം, സന്തോഷ് പൂവട്ടിൽ, ക്ലബ്ബ് സെക്രട്ടറി ടോണി പോൾ എന്നിവർ സംസാരിച്ചു. ജോൺസൺ (സൂപ്രണ്ട്, ഇലക്ട്രിക്കൽ), പി.ജി.അനിത (സീനിയർ സൂപ്രണ്ട്, ഡ്യൂട്ടിഫ്രീ) എന്നിവർ ഒന്നാംസ്ഥാനവും ദിലീപ് (സീനിയർ അസിസ്റ്റന്റ്, ഐ.ടി ആൻഡ് കമ്മ്യൂണിക്കേഷൻ), ജിഷ സേവ്യർ (സീനിയർ സൂപ്രണ്ട്, ഡ്യൂട്ടിഫ്രീ) എന്നിവർ രണ്ടാംസ്ഥാനവും നേടി.
വിജയികൾക്ക് സിയാൽ എച്ച്.ആർ മേധാവി വി.ജയരാജൻ, ഡെപ്യൂട്ടി ജി.എം ജി.മനു എന്നിവർ സമ്മാനങ്ങൾ നൽകി. ക്ലബ്ബ് ഭാരവാഹികളായ ഡെന്നി പാപ്പച്ചൻ, രജീഷ്, നിവേദ് എന്നിവർ നേതൃത്വം നൽകി. കിക്ക് ഓഫ് 23 എന്ന പേരിൽ സെയിൽസ് പ്രമോഷൻ സംഘടിപ്പിച്ചിരിക്കുന്ന കൊച്ചിൻ ഡ്യൂട്ടിഫ്രീയിൽ വേൾഡ് കപ്പ് ഒഫീഷ്യൽ ഫുട്ബാൾ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |