മുക്കം: കാൽ നൂറ്റാണ്ടിന്റെ വിദ്യാഭ്യാസം വിലയിരുത്തപ്പെടാതെ പാഠ്യ പദ്ധതി ചട്ടക്കൂട് രൂപപ്പെടുത്തുന്നതെങ്ങനെ എന്ന കാമ്പയിന്റെ ഭാഗമായി കെ.എസ്.ടി.എം. മുക്കം ഉപജില്ലാ കമ്മിറ്റി നാളെ വൈകീട്ട് 4 മണിക്ക് മുക്കം എസ്. കെ. പാർക്കിൽ ജനകീയ ചർച്ചാ സായാഹ്നം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനകീയചർച്ച വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്യും. എസ്.കമറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ കെ.പി. മുജീബ് റഹ്‌മാൻ, കെ.പി.ഷാഹുൽ ഹമീദ് , എം.വി.അബ്ദുറഹ്‌മാൻ, എം.മുനീബ് എന്നിവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |