SignIn
Kerala Kaumudi Online
Thursday, 19 September 2024 2.15 AM IST

ബോധപൗർണ്ണമി ലഹരിവിരുദ്ധ സെമിനാർ, സമൂഹത്തെ സ്നേഹിക്കാൻ കഴിയുന്ന തലമുറയെ വാർത്തെടുക്കണം

Increase Font Size Decrease Font Size Print Page
bodha

ചെങ്ങന്നൂർ : ഒരു വ്യക്തി ലഹരിക്ക് അടിമപ്പെടാനുള്ള പ്രധാനകാരണം സാമൂഹിക പ്രതിബദ്ധതയില്ലായ്മയാണെന്ന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ആലപ്പുഴ ജില്ലാ യൂത്ത് കോ-ഓഡിനേറ്റർ ജെയിംസ് ശാമുവൽ പറഞ്ഞു. കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി വെണ്മണി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ സംഘടിപ്പിച്ച ബോധപൗർണ്ണമി ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ സ്നേഹിക്കാൻ കഴിയുന്ന പുതുതലമുറയെയാണ് നമ്മൾ വാർത്തെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സുമ ഷിബു അദ്ധ്യക്ഷത വഹിച്ചു. വെണ്മണി ബോധിക്ഷേത്ര കളരി ഇൻസ്ട്രക്ടർ ദീപക് ആശംസാ പ്രസംഗം നടത്തി. കേരളകൗമുദി പത്തനംതിട്ട അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എസ്. അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ സയൻസ് ക്ലബ് കൺവീനർ ലിഷ താരാ ഉമ്മൻ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി മറിയം വർഗീസ് നന്ദിയും പറഞ്ഞു.

ലഹരി ജീവിതാനന്ദം ഇല്ലാതാക്കും

ലഹരിയിലൂടെ ലഭിക്കുന്ന താത്കാലിക ആനന്ദം ജീവിതത്തിന്റെ ആനന്ദം ഇല്ലാതാക്കുമെന്ന് ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യു പറഞ്ഞു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളും പിടിക്കപ്പെട്ടാൽ അഭിമുഖീകരിക്കേണ്ടിവരുന്ന നിയമ നടപടികളെക്കുറിച്ചുള്ള അജ്ഞതയുമാണ് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ലഹരി ഉപയോഗം വർദ്ധിക്കാൻ കാരണം. കുട്ടികളിലെ മാറ്റങ്ങൾ മാതാപിതാക്കളും അദ്ധ്യാപകരും നിരീക്ഷിച്ചാൽ ഒരു പരിധിവരെ ലഹരിയുടെ വ്യാപനം നിയന്ത്രിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.