SignIn
Kerala Kaumudi Online
Saturday, 21 September 2024 12.28 AM IST

പ്രവാസി സംരംഭകർക്ക് ലോൺ മേള 19 മുതൽ

Increase Font Size Decrease Font Size Print Page
1

തൃശൂർ: തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സും എസ്.ബി.ഐയും സംയുക്തമായി 19 മുതൽ 21 വരെ തൃശൂർ എസ്.ബി.ഐ. മെയിൻ ബ്രാഞ്ചിൽ ലോൺമേള സംഘടിപ്പിക്കുന്നു. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് തിരിച്ചുവന്നവർക്ക് പങ്കെടുക്കാം.

www.norkaroots.org വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. നോർക്ക റൂട്ട്‌സിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നവർക്ക് മാത്രമേ ലോൺമേളയിൽ പങ്കെടുക്കാനാവൂ. വിവരങ്ങൾക്ക് 0471 2770 511, +91 7736 917 333 (വാട്‌സ്ആപ്പ്) എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91 8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

ഒരു ലക്ഷം മുതൽ 30 ലക്ഷം വരെയുളള വായ്പകളാണ് അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വർഷം) സംരംഭകർക്ക് ലഭിക്കും. തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ ബിസിനസ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകമാകും. സംസ്ഥാനത്തെ 18 ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകൾ വഴി പദ്ധതി നടപ്പാക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.