കൊല്ലം: കാപ്പ നിയന്ത്രണങ്ങൾ ലംഘിച്ചയാളെ കേസ് രജിസ്റ്റർ ചെയ്ത് തടവിലാക്കി. പതാരം ശൂരനാട് തെക്ക് കണ്ടെത്തിത്തറ പടിഞ്ഞാറ്റതിൽ മുഹമ്മദ് ഷാൻനെയാണ്(34) തടവിലാക്കിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഹമ്മദ് ഷാനെ കാപ്പ നിയമപ്രകാരം ഒക്ടോബർ 7മുതൽ ആറുമാസകാലത്തേക്ക് കൊല്ലം സിറ്റി പൊലീസ് പരിധിയിൽ നിന്ന് പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഹമദ് ഷാൻ കാപ്പാ നിയന്ത്രണം ലംഘിച്ച് കരുനാഗപ്പള്ളി വിജയാ ബാറിന് മുന്നിൽ നിൽക്കുന്നത് കണ്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി.ബിനുവിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീലാൽ എ.എസ്.ഐ ഷാജിമോൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |