വളാഞ്ചേരി: സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗയായി 'കളിക്കളങ്ങളോട് ലഹരിയാവാം' എന്ന പ്രമേയത്തിൽ ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല കമ്മിറ്റികളുടെ ടീമുകളെ പങ്കെടുപ്പിച്ച് പുത്തനത്താണി സെവൻസ് അരീന ടർഫിൽ ഫുട്ബാൾ കാർണിവൽ സംഘടിപ്പിച്ചു.
സി.പി.എം ഏരിയ സെക്രട്ടറി ശങ്കരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ ഇ.എം. സജിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.പി. ജംഷീർ, സി.കെ. അബ്ദുൾകരീം, സി.രാജേഷ്, എ.സെയ്തലവി, ദിനേശ്, അമീർ, മമ്മു എന്നിവർ പ്രസംഗിച്ചു. എം.അഖിൽ, വി.പ്രജോഷ്, കെ.പി അശ്വിൻ, പി.കെ. ശ്യാംലാൽ, വി.പി. സബ്നേഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |