വണ്ടൂർ: കുടുംബശ്രീ വണ്ടൂർ സി.ഡി.എസിന്റെ വാർഷികാഘോഷ പരിപാടി സിയന്നാ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് ടി.കെ. നിഷ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം ഉഷ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശബരി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. മുബാറക്ക്, പഞ്ചായത്ത് പ്രസിഡന്റ് ഇ. സിത്താര, ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. സാജിത, ബ്ലോക്കംഗങ്ങളായ കെ.സി. കുഞ്ഞിമുഹമ്മദ്, അഡ്വ. ടി. രവീന്ദ്രൻ, കാപ്പിൽ മുരളി, കെ.ടി. മുഹമ്മദാലി, ഷൈജൽ എടപ്പറ്റ പ്രസംഗിച്ചു.വൈ.പി അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |