ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ളാദം പങ്കുവച്ച് തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്ലി. എട്ടു വർഷത്തെ കാത്തിരിപ്പിനുശേഷം താൻ അച്ഛനാവാൻ പോവുന്നുവെന്ന സന്തോഷ വാർത്ത അറ്റ്ലി സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചു.ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ചിലപ്പോൾ ഒരുപാട് നാളുകൾ വേണ്ടിവരുമെന്ന് അറ്റ്ലി കുറിച്ചു. ഈ സന്തോഷത്തിൽ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് അറ്റ്ലിയും ഭാര്യ കൃഷ്ണ പ്രിയയും അഭ്യർത്ഥിച്ചു. ഭാര്യയുടെ നിറവയർ ചിത്രവും പങ്കുവച്ചു. നീണ്ട പ്രണയത്തിനൊടുവിൽ 2014 ൽ ആണ് അറ്റ്ലിയുടെയും കൃഷ്ണ പ്രിയയുടെയും വിവാഹം. ആര്യ , ജയ് ,നയൻതാര ചിത്രം രാജാറാണിയിലൂടെയാണ് അറ്റ്ലി തമിഴകത്ത് സംവിധായക കുപ്പായം അണിയുന്നത്. വിജയ് യുടെ തെരി, മെർസൽ എന്നീ ചിത്രങ്ങൾ പിന്നാലെ എത്തി. 2019 ൽ തമിഴകത്തെ ഏറ്റവും പണം വാരി ചിത്രമായി വിജയ് - അറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗിൽ മാറുകയും ചെയ്തു. ബോളിവുഡ് അരങ്ങേറ്റം കുറിച്ച അറ്റ്ലിയുടെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ ജൂൺ രണ്ടിന് റിലീസ് ചെയ്യും.നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |