ചേർത്തല:വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ വാർഷിക പൊതുയോഗവും അവാർഡ് ദാനവും ചേർത്തലയിൽ നടന്നു.വിവിധ ജില്ലകളിൽ നിന്നുള്ള 800ഓളം കർഷകരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.വി.എഫ്.പി.സി.കെ ചെയർമാൻ കൂടിയായ മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
മികച്ച സ്വാശ്രയ സമിതികളായി തിരഞ്ഞെടുത്ത പാലക്കാട് എലവഞ്ചേരി സ്വാശ്രയ കർഷക സമിതി,വയനാട് പടിഞ്ഞാറേത്തറ സ്വാശ്രയ കർഷകസമിതി,കൊല്ലം നെടുവത്തൂർ സ്വാശ്രയ കർഷക സമിതി എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനുള്ള പുരസ്കാരങ്ങൾ മന്ത്റി നൽകി.ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വി.ശിവരാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പ്രൊജക്ട് ഡയറക്ടർ പോൾബെൻഎബ്രഹാം, എം.ഗോപിനാഥ്, സി.സുരേഷ്കുമാർ,ആർ.അനിൽകുമാർ, കെ.എം.ദിനകരൻ,സാജൻ ആൻഡ്രൂസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |