പുത്തൂർ : പുത്തൂർ മിനിമോൾ മെമ്മോറിയൽ ട്രസ്റ്റിന്റെയും സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന്റെയും സ്ഥാപക ചെയർമാൻ ഡോ.ഗോകുലം ഗോപകുമാറിന്റെ 7-ാം അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ഗോപിക അദ്വൈത് അദ്ധ്യക്ഷനായി. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ ഓർമ്മമരം നട്ടു. സ്നേഹസാന്ത്വന നിധി വിതരണം സിദ്ധാർത്ഥ ഡയറക്ടർ അദ്വൈത് ഹരി സായന്തനം ഗാന്ധിഭവൻ ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ളയ്ക്ക് നൽകി നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.സുരേഷ് കുമാർ, മിനിമോൾ ട്രസ്റ്റ് മെമ്പർമാരായ കോട്ടാത്തല ശ്രീകുമാർ, ആർ.എസ്.ദിലീപ് കുമാർ, എച്ച്.ജയൻ, പ്രിൻസിപ്പൽ ടി.ടി.കവിത, സ്റ്റാഫ് സെക്രട്ടറി ബിജു മാമ്മൻ, വിദ്യാർത്ഥി പ്രതിനിധി ഡി.ദേവനന്ദ എന്നിവർ സംസാരിച്ചു. ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |