SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.51 PM IST

സുധർമ്മദാസിന് മീഡിയ അക്കാഡമി പ്രത്യേക ജൂറി പരാമർശം

sudharmmadas

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ 2021ലെ മാദ്ധ്യമ അവാർഡിൽ കേരളകൗമുദി എറണാകുളം യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് പ്രത്യേക ജൂറി പരാമർശത്തിനർഹനായി. 'ജീവിതം കഠിനം"എന്ന ചിത്രമാണ് സുധർമ്മദാസിനെ പരാമർശത്തിന് അർഹനാക്കിയത്. കഴിഞ്ഞ വർഷത്തെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡ് സുധർമ്മദാസിന് ലഭിച്ചിരുന്നു.

ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻശാന്തി രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.എസ്. സന്ധ്യ (സർവീസ് സഹകരണ ബാങ്ക്, പൂച്ചാക്കൽ). മകൾ: എൻ.എസ്. നിവേദിത (മണപ്പുറം രാജഗിരി സ്‌കൂൾ നാലാംക്ലാസ് വിദ്യാർത്ഥി).

മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാനും മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ് മംഗളം മലപ്പുറം ലേഖകൻ വി.പി. നിസാറും നേടി. മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള ഡോ.മൂർക്കന്നൂർ നാരായണൻ അവാർഡിന് മാധ്യമത്തിലെ കുട്ടനാട് ലേഖകൻ ദീപു സുധാകരൻ അർഹനായി. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ഫോട്ടോഗ്രാഫർ വിൻസന്റ് പുളിക്കലിനാണ് മികച്ച വാർത്താചിത്രത്തിനുള്ള പുരസ്‌കാരം.

ദൃശ്യ മാദ്ധ്യമ അവാർഡിന് എഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ കൃഷ്‌ണേന്ദുവും മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡിന് സമകാലിക മലയാളം പത്രാധിപസമിതി അംഗം പി.എസ്. റംഷാദും അർഹരായി.

25000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബുവാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.