തൃശൂർ : പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ ജനുവരിയോടെ പൂർത്തീകരിക്കാൻ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയ സ്ഥലങ്ങളിൽ ഒഴിപ്പിക്കൽ നടപടി തുടങ്ങണമെന്നും നോട്ടീസ് കൊടുക്കാൻ ബാക്കിയുള്ളവർക്ക് ഡിസംബറോടെ നോട്ടീസ് നൽകണമെന്നും യോഗം നിർദ്ദേശിച്ചു.
ജനുവരിയോടെ ഒഴിപ്പിക്കൽ നടപടി പൂർത്തീകരിക്കണമെന്നാണ് തീരുമാനം. ഏതെങ്കിലും വിധത്തിൽ തർക്കമുണ്ടെന്ന് തോന്നിയാൽ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് മുതൽ തെക്കുംകര പഞ്ചായത്തിലെ കരുമത്ര വരെയുള്ള 11.560 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനായാണ് പ്രദേശത്തെ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.വി സുനിൽകുമാർ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്.വിനയൻ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |