കോട്ടയം . അഴിമതി തടയാൻ വിജിലൻസ് സംവിധാനം ഒരുക്കിയും കാർബൺ ന്യൂട്രൽ, സമ്പൂർണ സൗരോർജ കാമ്പസ് പദ്ധതിയും ഉൾപ്പെടെ വിപുലമായ പദ്ധതികളോടെ എം ജി യൂണിവേഴ്സിറ്റ് ബഡ്ജറ്റ്. 664.66കോടി രൂപ വരവും 729.52കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പ്രോ വൈസ് ചാൻസലർ സി ടി അരവിന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധനകാര്യ ഉപസമിതി കൺവീനർ ബിജുതോമസാണ് അവതരിപ്പിച്ചത്. സർവകലാശാലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് ചെലവ് ചുരുക്കലിന് ശുപാർശ ചെയ്യുന്നുണ്ട്. അഴിമതി തടയാൻ മുഴുവൻ സമയ വിജിലൻസ് ഓഫീസറെ നിയമിക്കും. സർട്ടിഫിക്കറ്റുകൾ അതിവേഗം ലഭ്യമാക്കുന്ന എക്‌സ്പ്രസ് ഡെലിവറി സംവിധാനം, ഗവേഷണ ഫലങ്ങൾ സംരംഭങ്ങളാക്കി മാറ്റുന്നതിന് വിദ്യാർഥികൾക്ക് പിന്തുണ നൽകുന്ന പദ്ധതി, നൈപുണ്യ പരിപോഷണം, വിദ്യാർത്ഥികൾക്കുള്ള ഇൻഫർമേഷൻ ബുക്ക് എന്നിവയ്ക്കായി ആകെ 45 ലക്ഷം രൂപയാണ് വകയിരുത്തിരിക്കുന്നത്.
മറ്റ് പദ്ധതികൾ.
കാർബൺ ന്യൂട്രൽ ജൈവവൈവിധ്യ പർക്ക് സ്ഥാപിക്കാൻ 10 ലക്ഷം.
സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന ദിവസം ലഭിക്കാൻ എക്സ്‌പ്രസ് ഡെലിവറി.
ജോസഫ് മുണ്ടശേരിയുടെ പേരിൽ വിദ്യാർത്ഥികൾക്കായി ഇന്നൊവേഷൻ ഹബ്.
ബിരുദ, പി ജി വിദ്യാർത്ഥികളുടെ നൈപുണ്യ പരിപോഷണത്തിന് 5 ലക്ഷം.
സേവനങ്ങളെ സംബന്ധിച്ച ഇൻഫർമേഷൻ ബുക്കിന് 5 ലക്ഷം.
അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്ന പ്രബന്ധങ്ങൾക്ക് 10,000 രൂപ.
ലൈബ്രറിയിൽ 24 മണിക്കൂർ റീഡിംഗ് റൂം, കാമ്പസിൽ 24 മണിക്കൂർ മെഡിക്കൽ സൗകര്യം.
പ്രോ വൈസ് ചാൻസിലർ സി ടി അരവിന്ദ കുമാർ പറയുന്നു.
'' കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വികസന പദ്ധതികളിൽ ഭൂരിഭാഗവും നടപ്പാക്കാൻ സാധിച്ചത് അഭിമാനകരമാണ്. അനദ്ധ്യാപക ജീവനക്കാരുടെ സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി രണ്ടുകോടി രൂപയും അദ്ധ്യാപകരുടെ ക്വാർട്ടേഴ്‌സിനായി ഒരുകോടി രൂപയും കാമ്പസിൽ പരിസ്ഥിതി സൗഹൃദ മാലിന്യ നിർമാർജ്ജന സംവിധാനം ഏർപ്പെടുത്തുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |